ഇടുക്കി : കോവിഡ് രോഗം കത്തിനിൽക്കുന്ന സമയത്താണ് ഇടുക്കിയിലെ റിസോർട്ടിൽ ബെല്ലി ഡാൻസും പിന്നാലെ തന്റെ പുതിയ ബെൻസ് കാർ വാങ്ങിയത് കാണിക്കാൻ റോഡ് ഷോ നടത്തി വിവാദം സൃഷിടിച്ച വ്യവസായി ജോൺ കുര്യൻ അതിനെല്ലാം വിശദീകരണം നൽകി രംഗത്തെത്തിയിരിക്കുയാണ്. തന്റെ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘടനവുമായി ബന്ധപ്പെട്ടാണ് ബെല്ലി ഡാൻസ് നടത്തിയതെന്നും എല്ലാ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അത് നടത്തിയതെന്നും കുര്യൻ പറഞ്ഞു.
എന്നാൽ ഈ വിവാദം കെട്ടഴിയും മുമ്പേയാണ് അടുത്തത് സംഭവിച്ചത്. സ്വന്തം ബെൻസ് കാറിന്റെ മുകളിൽ കയറി റോഡ് ഷോ നടത്തിയാണ് അദ്ദേഹം വിവാദം സൃഷ്ടിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുക്കുകയും ചെയ്തു. എന്നാൽ തന്റെ ഡ്രൈവർക്കു പുതിയ കാർ ഓടിച്ചു പരിശീലിക്കാൻ വേണ്ടിയാണ് റോഡ് ഷോ നടത്തിയതെന്നും, തന്നെ മനപ്പൂർവ്വം കരിവാരി തേയ്ക്കാൻ പലരും ശ്രമിക്കുന്നുവെന്നും കുര്യൻ പറഞ്ഞു.
കോതമംഗലത്തെ ക്ലബ്ബിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടത്തിയതെന്നും, പരിപാടിയിൽ വന്ന ആരോ പകർത്തിയ ദൃശ്യങ്ങളാണ് അതെന്നും, ചില ക്ലബ് അംഗങ്ങൾ തന്നോടുള്ള പക തീർക്കുകയാണെന്നും കുര്യൻ പറഞ്ഞു. താൻ ഇടതുപക്ഷ അനുഭാവിയാണെന്നും, ബിസിനസ് തിരക്ക് മൂലമാണ് ഇപ്പോൾ രാഷ്ട്രിയത്തിൽ നിന്നും വിട്ടുനിൽകുന്നതെന്നും കുര്യൻ പറഞ്ഞു. കോതമംഗലം ചെറിയപള്ളിയിലെ അനീതികള്‍ ചൂണ്ടിക്കാണിച്ചത്തിന്റെ പേരിൽ പള്ളിയിലെ ചില അംഗങ്ങള്‍ തനിക്ക് എതിരെ അപവാദ പ്രചാരണം നടത്തുന്നുണ്ട്. പള്ളിയിലെ എല്ലാവരും അങ്ങനെ ആണെന്ന് പറയുന്നില്ല എന്നും അദേഹം പറഞ്ഞു.
കോതമംഗലം സ്റ്റേഷനിൽ റോയ് കുര്യന്റെയും ഡ്രൈവറുടെയും പേരിലും കേസുണ്ട്. റോഡ് ഷോ നടത്തിയതിന് നിലവില്‍ അശ്രദ്ധമായ വണ്ടിയോടിക്കലിനാണ് കേസ്. ട്രാഫിക് നിയമം തെറ്റിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
