Entertainment

ഞാൻ പോര എന്നു തീരുമാനിക്കാൻ നിങ്ങൾ ആരാണ്..? പുതിയ ചിത്രങ്ങളുമായി റോഷ്നി സിങ്

ട്രോളുകൾ ആളുകളെ ഒരുപാട് സ്വാധീനിക്കുന്ന ഒരു കാലഘട്ടം ആണ് ഇപ്പോൾ. അത്തരത്തിൽ ട്രോളുകൾ വഴി മലയാളികൾക്ക് പരിചയപ്പെടാൻ കഴിഞ്ഞ മലയാള സിനിമയാണ് ഡാൻസ് ഡാൻസ്. മഴവിൽ മനോരമയിലെ ട്രൻഡിംഗ് ആയി ടെലികാസ്റ്റ് ചെയ്തിരുന്ന റിയാലിറ്റി ഷോ ഡി ഫോർ ഡാൻസിൽ വിജയികൾ ആയ റംസാൻ മുഹമ്മദിനെയും, റോഷ്നി സിംഗിനെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കി നിസാർ സംവിധാനം ചെയ്ത സിനിമയാണ് ഡാൻസ് ഡാൻസ്.ചിത്രം വലിയ വിജയം നേടിയില്ല.

ഡാൻസ് മേഖലയിൽനിന്ന് കടന്നുവന്ന റംസാൻ മുഹമ്മദിന്റെ നായിക വേഷം ആണ് റോഷ്നി സിംഗിന് ലഭിച്ചത്. പരിപാടിയിൽ ഉള്ള ഇരുവരുടെയും പ്രേക്ഷകസ്വീകാര്യത കണക്കിൽ എടുത്താണ് ഈ ചിത്രത്തിൽ ഇവരെ കേന്ദ്ര കഥാപാത്രം ആക്കിയത്. എന്നാൽ പടം പ്രതീക്ഷിച്ച വിജയം നേടിയില്ല എങ്കിലും ഈ ചിത്രം ആളുകൾക്ക് ഇപ്പോൾ ഈ ചിത്രം പരിചിതം ആണ്. അതിന്റെ കാരണം ട്രോളൻമാർ ആണ്. സിനിമയുടെ ഓരോ ഭാഗങ്ങളും ട്രോളൻമാർ നന്നായി ഉപയോഗിച്ചു .

അതിലെ നായികയായിരുന്നു റോഷ്നി സിംഗ് ആ സിനിമ കാരണം നിരവധി ട്രോളുകൾക്ക് ഇര ആയിരുന്നു. അതുകൊണ്ട് തന്നെ താരം എല്ലാർക്കും സുപരിചിത ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഇപ്പോഴത്തെ ഫോട്ടോ കണ്ട് അമ്പരന്നിരിക്കുക ആണ് ആരാധകർ. പഴയ രോഷ്നി അല്ല ഇത് എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത് .

ചിത്രത്തിൽ പഴയതിലും കുറച്ചൂടെ സുന്ദരി ആയി ആണ് താരം പ്രത്യക്ഷപ്പെട്ടിറിക്കുന്നത്.ആരെയും മയക്കുന്ന സൗന്ദര്യത്തിൽ കിടിലൻ ക്യാപ്ഷനും ചേർത്തിട്ട് ഉണ്ട് താരം.

You told me i wasn’t good enough, but who are you to judge?
ഞാനത്ര പോരാ എന്ന് പറയാൻ നിങ്ങളാരാണ്?

ഇതായിരുന്നു താരത്തിന്റെ ചിത്രത്തിനുള്ള തലകെട്ടു. വളരെ പെട്ടന്ന് തന്നെ ചിത്രങ്ങൾ തരംഗം ആയി കഴിഞ്ഞു.

Most Popular

To Top