Entertainment

“അവൻ തരുന്ന സ്നേഹം എനിക്ക് മറ്റാരിൽ നിന്നും കിട്ടിയിട്ടില്ല ” – കിച്ചുവിനെ കുറിച്ച് റോഷ്‌ന

ഒമർ ലുലു സംവിധാനം ചെയ്ത ഒരുഅഡാർലവ് എന്ന ചിത്രം കണ്ടവർ ഒന്നും റോഷനയെ മറക്കില്ല. ആ ഒരൊറ്റ ചിത്രം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റോഷന. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ പോത്ത് വർക്കി എന്ന കഥാപാത്രം ആയി മലയാളി മനസ്സ് കീഴടക്കിയ താരം ആണ് കിച്ചു ടെല്ലസ്. ഇരുവരും വിവാഹിതർ ആയിട്ട് അധികനാളായിട്ടില്ല. ഇരുവരും ഒരുമിച്ച് ജീവിതത്തിലേക്ക് കടന്നതിനു ശേഷം ഉള്ള ആദ്യ പുതുവർഷം ആണ്. അതിനാൽ തന്നെ അതിന് ഇരട്ടി മധുരം ആണ്.

ഇരുവരും പുതുവർഷ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വയ്ക്കുന്നത്.

” പുതുവർഷം…, പുതിയ അവസരങ്ങൾ…,
പുതിയ സ്വപ്നങ്ങൾ….,
അവനെനിക്ക് പകരുന്ന സ്നേഹം മറ്റാർക്കും മനസ്സിലാക്കാൻ സാധിക്കില്ല…,
അതാണ് അവനെ ഏറെ പ്രത്യേകതയുള്ളവൻ ആക്കുന്നത് എന്നാണ് റോഷ്ന ചിത്രത്തിലൂടെ പറയുന്നത്,

നവംബർ 30ന് ആലുവ സെന്റ് ആൻസ് പള്ളിയിൽ വെച്ചായിരുന്നു കിച്ചു റോഷനയുടെ കൈ പിടിച്ചത്. കോവിഡിനെ തുടർന്ന് ആഘോഷങ്ങൾ ഒഴിവാക്കി നടന്ന വിവാഹത്തിന് അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. സെപ്റ്റംബർ അവസാനം ഇരുവരും തങ്ങളുടെ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നത്. മലപ്പുറംപെരിന്തൽമണ്ണ ഫാത്തിമ മാതാ പള്ളിയിൽ വച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്.

ഒരു അഡാർ ലവിനു പുറമേ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലും റോഷന തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. അങ്കമാലി ഡയറീസിന് പുറമെ തണ്ണീർമത്തൻ ദിനങ്ങളിലും കിച്ചു അഭിനയിച്ചിട്ടുണ്ട്.

Most Popular

To Top