Entertainment

ഒന്നിലെങ്കിൽ ഗ്ലാമർ വേഷം അല്ലെങ്കിൽ അച്ചായത്തി.. സിനിമയിൽ നിന്ന് ഇടവേള എടുത്തതിനെ കുറിച്ച് പറഞ്ഞ് റോമാ..!

നോട്ട് ബുക്ക്‌ ചിത്രത്തിലൂടെ മലയാളി മനസ്സിൽ സ്ഥാനം നേടിയ അന്യഭാഷക്കാരി ആണ് റോമ. ഒരു കാലത്ത് മികച്ച കുറേ ചിത്രങ്ങൾ താരത്തിനു ഉണ്ടായിട്ടുണ്ട്. ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, തുടങ്ങി ഒട്ടുമിക്ക യുവ താരങ്ങളുടേയും നായികയായി തന്റെ അഭിനയമികവ് കാഴ്ച വച്ച റോമ തിളങ്ങുന്ന താരം ആയിരുന്നു.

റോഷൻ ആൻഡ്രൂസ് പുതിമുഖങ്ങളായ യുവനിരയെ വെച്ച് അണിനിരത്തിയ ചിത്രം ആയിരുന്നു നോട്ട് ബുക്ക്. ചിത്രത്തിലെ സെറ എന്ന കഥാപാത്രം ആയിരുന്നു റോമയുടെ അരങ്ങേറ്റ കഥാപാത്രം.ചിത്രം വലിയ വിജയം ആയിരുന്നില്ല എങ്കിലും റോമയുടെ കഥാപാത്രം ശ്രെദ്ധിക്കപ്പെട്ടു. പാർവതി തിരുവോതും ചിത്രത്തിൽ റോമയ്ക്ക് ഒപ്പം മികച്ച അഭിനയം കാഴ്ച വച്ചു. മലയാളത്തിൽ അരങ്ങേറ്റം നടത്തും മുൻപ് താരം തെലുങ്കിലും തമിഴിലും തന്റെ അഭിനയപ്രാവിണ്യം തെളിയിച്ച്ചിട്ടുണ്ട്.

2006 ൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം 2012 വരെ സിനിമയിൽ നിറ സാന്നിധ്യം ആയിരുന്നു. പിന്നീട് ഓരോ വർഷത്തെ ഇടവേളകൾ എടുത്തിട്ടാണ് രണ്ടു ചിത്രത്തങ്ങളിൽ സാന്നിധ്യം അറിയിച്ചത്. പിന്നീട് പെട്ടന്ന് താരം സിനിമയിൽ നിന്നും അപ്രത്യക്ഷ ആയിരുന്നു. ഇടയ്ക്ക് ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ എത്തിയിരുന്നു.

ഇപ്പോൾ വെള്ളേപ്പം എന്ന ചിത്രത്തിലൂടെ താരം വീണ്ടും സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തുക ആണ് എന്നാണ് അറിയുന്നത്. കുറച്ച് കാലം സിനിമയിൽ നിന്നും അകന്നു നിന്നതിനെ കുറിച്ച് മനസ്സ് തുറക്കുക ആണ് താരം .

റോമയുടെ വാക്കുകൾ ഇങ്ങനെ…

“സിനിമയിൽ എന്നെ തേടി എപ്പോഴും സ്ഥിരം വേഷങ്ങൾ മാത്രം ആണ് എത്തിയിരുന്നത്. അച്ചായത്തി, ഗ്ലാമർ കാമുകി വേഷങ്ങൾ ആണ് അഭിനയിച്ചവയിൽ കൂടുതൽ.
ഒരേ കാറ്റഗറിയിൽ ഉള്ള വേഷങ്ങൾ സ്ഥിരമായി ചെയ്തുകൊണ്ടിരുന്നപ്പോൾ മടുപ്പ് തോന്നി, അത് കൊണ്ടാണ് ഒരു ഇടവേള എടുത്ത് സിനിമയിൽ നിന്നും മാറി നിന്നത് സൂപ്പർസ്റ്റാറുകൾക്കൊപ്പം പോലും അഭിനയിക്കാൻ ലഭിച്ച അവസരങ്ങൾ ഞാൻ നിഷേധിച്ചു.., നല്ല കഥാപാത്രങ്ങൾ ലഭിക്കാഞ്ഞതിനാലാണ് അത്തരം അവസരങ്ങളോടെ നോ പറഞ്ഞത് “ഒരു അഭിമുഖത്തിൽ ആയിരുന്നു റോമ ഇത് തുറന്ന് പറഞ്ഞത് . സിനിമയിൽ സജീവമായിരുന്നില്ല എങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആയിരുന്നു. തന്റെ വിശേഷങ്ങൾ പങ്കു വയ്കനും മടി ഇല്ല.

താരം സുഹൃത്തുക്കൾക്കൊപ്പം നൈറ്റ് പാർട്ടിയിലും മറ്റും അടിച്ചു പൊളിക്കുന്നതിന്റെ ചിത്രങ്ങൾ താരം തന്റെ ആരാധകർക്ക് വേണ്ടി പങ്കു വയ്ക്കുമായിരുന്നു .

അക്ഷയ് രാധ കൃഷ്ണൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നവാഗത സംവിധായകാൻ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തിൽ വീണ്ടും തന്റെ അഭിനയമികവ് തെളിയിക്കാൻ കാത്തിരിക്കുക ആണ് റോമാ. ആദ്യ സമയത്ത് തനിക്ക് ലഭിച്ച അതെ സ്‌നേഹവും പ്രാർത്ഥനയും തന്റെ രണ്ടാമത്തെ തിരിച്ചു വരവിലും നൽകണമെന്നാണ് റോമ തന്റെ പ്രിയപ്പെട്ട ആരാധകരടോയ് പറയുന്നത് .

Most Popular

To Top