Viral

കാഴ്ചക്കാരെ പാട്ടിലാക്കി നായയുടെ ഗാനാലാപനം

മൃഗങ്ങൾ പലതരത്തിൽ ശബ്ദം പുറപ്പെടുവിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഒരാൾ അതിൽ നിന്നും വ്യത്യസ്തൻ ആവുകയാണ്. സോയെ എന്ന നായയാണ് തന്റെ ഉടമസ്ഥൻ രോഹിത് നായർ പാടുന്ന അതെ സ്വരത്തിൽ ശബ്ദം പുറപ്പെടുവിക്കുന്നത്. പല പിച്ചിലാണ് രോഹിത് പാടുന്നത്, എന്നാൽ അതെ പിച്ചിൽ തന്നെ സോയയും പാടുന്നുണ്ട്.

ഇതിനോടകം ലക്ഷം ആളുകൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടുകഴിഞ്ഞു. രോഹിത് തന്നെയാണ് ഈ വീഡിയോ പോസ്റ്റ്‌ ചെയ്തതും. രാഗ് ഭാവോകർ എന്ന പേരിലാണ് രോഹിത് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

രോഹിത് പാടുന്നതിന് ഒപ്പം തന്നെ സോയെയും പാടുന്നു. നിർത്തുമ്പോൾ ഒപ്പം നിർത്തുന്നുണ്ട്. ഇടക്ക് രോഹിത് നായയെ നോക്കുന്നുണ്ടെകിലും നായ അതൊന്നും ശ്രദ്ധിക്കുന്നില്ല. അവസാനം സോയെയെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കുന്നുണ്ട് രോഹിത്.

Most Popular

To Top