Kerala News

കൊട്ടിയൂര്‍ പീഡനക്കേസ് : പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് റോബിന്‍ വടക്കുംചേരി

കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് പ്രതി. കേസിന് 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മാനന്തവാടി രൂപതാ വൈദികനായിരുന്ന റോബിന്‍ വടക്കുംചേരി ഈ വിചിത്ര ആവശ്യം ഹൈക്കോടതിയില്‍ ഉന്നയിക്കുകയായിരുന്നു.

ഇരയെ വിവാഹം കഴിക്കാനും, കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനും റോബിന്‍ വടക്കുംചേരി അനുമതി തേടി. പെണ്‍കുട്ടിയും റോബിനും ഒരുമിച്ചാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പോലീസിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും. റോബിനെ വൈദികവൃത്തിയില്‍നിന്ന് സഭ പുറത്താക്കിയിരുന്നു.

2016-ില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ്. സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്വം പിതാവില്‍ ചുമത്തി കേസ് ഒതുക്കി തീര്‍ക്കാന്‍ പ്രതിയുടെ ഭാഗത്തുനിന്നും ശ്രമം ഉണ്ടായിരുന്നു. പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ നിരവധി തവണ മൊഴി മാറ്റി പറഞ്ഞ കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. പെണ്‍കുട്ടി ജന്മം നല്‍കിയത് റോബിന്‍ വടക്കുംചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായിരുന്നു.

Most Popular

To Top