ഊർജത്തിന്റെയും പ്രസരിപ്പിന്റെയും പര്യായം ആണ് റിമിടോമി. റിമി ഉള്ള വേദി നൽകുന്നത് വലിയ പോസിറ്റീവ് എനർജി ആണ് എന്ന് താരങ്ങൾ പോലും പറഞ്ഞിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി. ദിലീപിനെ നായകനാക്കി ലാൽ ജോസ് ഒരുക്കിയ എക്കാലത്തെയും ഹിറ്റ് ചിത്രം മീശമധവനിലെ ചിങ്ങമാസം വന്നുചേർന്നാൽ എന്ന ഗാനം ആലപിച്ചാണ് റിമിടോമി സിനിമയിൽ ആരംഭം കുറിക്കുന്നത്.
ഇപ്പോൾ റിമിയുടെ പാട്ടില്ലാതെ മലയാളിക്ക് പറ്റില്ല എന്നായി. പാട്ടിലൂടെയും അവതരണത്തിലൂടെയും, അഭിനയത്തിലൂടെയും റിമി നമ്മളിൽ സന്തോഷം പകരാൻ തുടങ്ങിയിട്ട് ഒരുപാട് കാലം ആയി.
റിമിയുടെ വിശേഷം അറിയാൻ ആരാധകർക്ക് എന്നും ആകാംഷ ആയിരുന്നു. അവർ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വയ്ക്കുന്ന വിശേഷം എല്ലാം തന്നെ വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കാറും ഉണ്ട്. റിമി ടോമി അടുത്തിടെ സ്വന്തം ആയി ഒരു യൂടൂബ് ചാനൽ തുടങ്ങി. അതിന് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്.
ഇപ്പോൾ തന്റെ ഒരു പഴയ പ്രണയം തുറന്ന് പറയുക ആണ് താരം.
അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം വാക്കുകൾ ഇങ്ങനെ….
” എന്റെ ഓര്‍മ്മയിലുള്ള ആദ്യ പ്രണയമെന്ന് പറയുന്നത്. എട്ടിലും ഒന്‍പതിലും പത്തിലുമൊക്കെ പഠിക്കുന്ന സമയത്താണ്. പാട്ട് പാടുന്ന കൊച്ചെന്ന രീതിയില്‍ എന്നെ നാട്ടില്‍ എല്ലാവര്ക്കും തന്നെ അറിയാം. സണ്‍ഡേ സ്കൂളില്‍ പഠിക്കുന്ന സമയത്ത് അവിടെ നിന്നും ജയിച്ച് പോയൊരാള്. എന്നെക്കാളും ഒരു അഞ്ചാറ് വയസ് മൂത്ത പയ്യനാണ്.
എല്ലാവരും ചേട്ടാന്നാണ് വിളിക്കാറുള്ളത്. ആദ്യമൊക്കെ ഞാന്‍ പാട്ട് പാടുമ്പോള്‍ വരുന്നതും നോക്കുന്നതുമൊക്കെ കണ്ടപ്പോള്‍ എനിക്ക് കുറച്ച് മനസിലായി തുടങ്ങി. എന്തോ ഒരിതുണ്ടെന്ന് നമുക്ക് അറിയാം. പിന്നെ പിന്നെ ഞാന്‍ സ്കൂളിലേക്ക് പോകുമ്ബോഴും അവിടെ നിന്ന് തിരിച്ച് വരുമ്ബോഴൊക്ക പുള്ളി ഓപ്പോസിറ്റ് വരാന്‍ തുടങ്ങി. അതോടെ എനിക്ക് വലിയ ടെന്‍ഷനൊക്കെയായി.
പിന്നെ ഒരു ദിവസം സണ്‍ഡേ സ്കൂളില്‍ നിന്നും രക്തം ദാനം ചെയ്യാന്‍ നോക്കിയപ്പോള്‍ എന്റെയും പുള്ളിയുടെയും ഒ പോസിറ്റീവ് ആണെന്ന് അറിഞ്ഞു. ഇതോടെ പുള്ളിക്കാരന് അവിടെ എല്ലാവര്ക്കും ചിലവൊക്കെ കൊടുത്തു. ഇതൊക്കെ ഞാനും അറിയുന്നുണ്ടായിരുന്നു.ആ സമയത്ത് ഒന്ന് നോക്കിയാല്‍ പോലും വലിയൊരു തെറ്റാണ്. പക്ഷെ അറിയാതെ ഒന്ന് തിരിഞ്ഞ് നോക്കിയിട്ട് ഓടി കളയുമായിരുന്നു.
പിന്നെ ഞാന്‍ ഗാനമേളയ്ക്ക് ഒക്കെ പോയി തുടങ്ങിയതോടെ പുള്ളിക്കാരന് എന്തോ പഠിക്കാന്‍ പോയി. നഴ്സ് ആയി വിദേശത്തേക്ക് മാറി. പിന്നെ ഒന്നും എനിക്ക് അറിയില്ല. പക്ഷേ എന്റെ ഉള്ളില്‍ നില്ക്കുന്ന ആദ്യ പ്രണയം, ആ ഫീല്‍, ഒരു ടെന്‍ഷന്‍, നോക്കാനുള്ള ഭയം, ഒരു ഇഷ്ടമൊക്കെ തോന്നിയത് അതിലൂടെയായിരുന്നു. ആ പയ്യന് ഇതൊക്കെ ഇപ്പോള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ പുള്ളിയ്ക്ക് എന്തായാലും മനസിലാവും. അദ്ദേഹം എവിടെയാണെന്ന് പോലും എനിക്കിപ്പോള്‍ അറിയത്തില്ല.”
