Entertainment

അവർ സന്തോഷത്തോടെ ജീവിക്കട്ടെ…!! അതിൽ എനിക് പൂർണ സന്തോഷം മാത്രേ ഉള്ളു..

ഊർജത്തിന്റെയും പ്രസരിപ്പിന്റെയും പര്യായം ആണ് റിമിടോമി. റിമി ഉള്ള വേദി നൽകുന്നത് വലിയ പോസിറ്റീവ് എനർജി ആണ് എന്ന് താരങ്ങൾ പോലും പറഞ്ഞിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി. ദിലീപിനെ നായകനാക്കി ലാൽ ജോസ് ഒരുക്കിയ എക്കാലത്തെയും ഹിറ്റ്‌ ചിത്രം മീശമധവനിലെ ചിങ്ങമാസം വന്നുചേർന്നാൽ എന്ന ഗാനം ആലപിച്ചാണ് റിമിടോമി സിനിമയിൽ ആരംഭം കുറിക്കുന്നത്.

ഇപ്പോൾ റിമിയുടെ പാട്ടില്ലാതെ മലയാളിക്ക് പറ്റില്ല എന്നായി. പാട്ടിലൂടെയും അവതരണത്തിലൂടെയും, അഭിനയത്തിലൂടെയും റിമി നമ്മളിൽ സന്തോഷം പകരാൻ തുടങ്ങിയിട്ട് ഒരുപാട് കാലം ആയി.
റിമിയുടെ വിശേഷം അറിയാൻ ആരാധകർക്ക് എന്നും ആകാംഷ ആയിരുന്നു. അവർ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വയ്ക്കുന്ന വിശേഷം എല്ലാം തന്നെ വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കാറും ഉണ്ട്. റിമി ടോമി അടുത്തിടെ സ്വന്തം ആയി ഒരു യൂടൂബ് ചാനൽ തുടങ്ങി. അതിന് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്.

ചാനൽ തുടങ്ങി ഒരു മാസത്തിനുളളിൽ തന്നെ m സബ്‌സ്‌ക്രൈബേഴ്‌സിന്റെ പെരുമഴ ആയിരുന്നു. ഇപ്പോൾ ലക്ഷങ്ങൾ ആണ് താരത്തിന്റെ സബ്സ്ക്രൈബ്ർസ്. റിമി ടോമിക്ക് ലഭിച്ചിരുന്നതിന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കും താരം.

വിഷമവസ്ഥയിൽ റിമിക്ക് താങ്ങായി നിന്നതും ആരാധകർ തന്നെ ആയിരുന്നു. തന്റെ വിവാഹത്തെ കുറിച്ചും റോയിസിന്റെ പുതിയ ജീവിതത്തെക്കുറിച്ചും റിമി തുറന്നു പറയുന്നു.

വാക്കുകൾ ഇങ്ങനെ…

“ഇപ്പോൾ ഞാനൊരു ബന്ധത്തെ കുറിച്ച് ചിന്തിക്കുന്നില്ല, ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം. അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതിൽ എനിക്ക് അതൃപ്തി ഉണ്ടെന്നാണ് ആളുകൾ കരുതുന്നത്. അങ്ങനെ ഒരിക്കലും ഇല്ല, അവർ സന്തോഷത്തോടെ ജീവിക്കട്ടെ.

വാസ്തവത്തിൽ, അദ്ദേഹം വിവാഹം കഴിച്ചില്ലെങ്കിൽ ആകും എനിക്ക് അത് മോശമായി മാറുന്നത്. ആളുകൾക്ക് അനുയോജ്യരായ ഒരു പങ്കാളിയെ കണ്ടെത്താൻ കഴിയുമെങ്കിൽ അത് നല്ലതാണ് ഞാൻ അവരുടെ കാര്യത്തിൽ സന്തോഷവതിയാണ്. നമ്മൾക്ക് ആസ്വദിക്കാൻ ഒരേയൊരു ജീവിതം മാത്രമേയുള്ളൂ”

Most Popular

To Top