Entertainment

മെലിഞ്ഞു സുന്ദരി ആയി രാജസ്ഥാനിൽ നിന്ന് ചിത്രങ്ങളുമായി റിമിടോമി.

അവതരിപ്പിക്കുന്ന പരിപാടി ഏതാണേലും അതിൽ ഒരു ഓളം ഉണ്ടാകാൻ കഴിവുള്ള ആളാണ് റിമി ടോമി.റിമി ടോമി സ്റ്റേജിൽ എത്തുമ്പോൾ തന്നെ വേദി ഇളകി മറിയും പിന്നെ അതൊരു ഉത്സവം ആകും.ഗായിക എന്നതിന് പുറമെ നായികാ എന്ന നിലകയിലും തന്റെ കഴിവ് തെളിയിച്ച താരമാണ് റിമി, അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ സജീവം ആണ് റിമി. തന്റെ വിശേഷങ്ങൾ ഒക്കെ റിമി സോഷ്യൽ മീഡിയയിൽ കൂടെ പങ്ക് വയ്ക്കാറുണ്ട്.

സ്വന്തം ആയി യൂട്യൂബ് ചാനലും അതിൽ ഒരു ലക്ഷത്തിൽ അധികം സബ്സ്ക്രൈബ്ഴ്സും ആണ് താരത്തിനുള്ളത്.
തന്റെ വർക്ക് ഔട്ട് ചിത്രങ്ങൾ ഒക്കെ താരം പങ്ക് വയ്ക്കാറുണ്ട്. ചിത്രം പെട്ടന്ന് തന്നെ തരംഗം ആവുകയും ചെയ്തു. മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ ആയി എത്തുന്നത്.

ലോക്‌ഡൗൺ ഉള്ളത് കൊണ്ട് എല്ലാരും അധികം യാത്ര ഒന്നും ചെയ്യാതെ വീട്ടിൽ തന്നെ ആണ്. അതിനാൽ കുറച്ച് നാളുകൾക്ക് ശേഷം കേരളം വിട്ട് പുറത്ത് പോയതിന്റെ സന്തോഷത്തിൽ ആണ് റിമി. തന്റെ എല്ലാ വിശേഷങ്ങളും യാത്രകളും പോകുന്ന സ്ഥലങ്ങളും ഒക്കെ റിമി ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു.


എന്നാൽ ഈ തവണ ഒരു ബൈ മാത്രമാണ് റിമി ആരാധകർക്ക് ആയി നൽകിയത് . എവിടെ പോകുകയാണെന്ന സൂചന പോലും ആർക്കും നൽകിയിരുന്നില്ല . എങ്ങോട്ടാണ് എന്ന കമന്റുകളും ആയി ആരാധകർ എത്തി എങ്കിലും റിമി അതിനുള്ള മറുപടി നൽകിയില്ല. ഇപ്പോൾ താൻ രാജസ്ഥാനിൽ ആണെന്ന് ചിത്രങ്ങളിൽ കൂടെ റിമി ആരാധകരെ അറിയിച്ചു . രാജസ്ഥാൻ വിശേഷങ്ങളും രാജസ്ഥന്റെ സൗന്ദര്യവും ഒക്കെ കോർത്തിണക്കി ഉടനെ ഒരു വ്‌ളോഗ് തന്നെ ഉണ്ടാകും എന്നാണ് റിമി പറയുന്നത്.

ഒരേ സമയം ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിവുള്ള തമാശകൾ ആണ് റിമിയുടെ കഴിവ്. റിമി ഉള്ള വേദിയിൽ സമയം പോകുന്നത് അറിയാറില്ല. അത്രക്ക് ചുറുചുറുക്കോട് ആണ് റിമി നില്കുന്നത്. കാണുന്നവർക്കും ഒപ്പം നില്കുന്നവർക്കും ഒക്കെ പകർന്നു ലഭിക്കുന്ന ഒരു പോസിറ്റീവ് എനർജി റിമിക്ക് ഉണ്ട്. താരത്തിന്റെ വിവാഹ ജീവിതം പരാജയം ആയിരുന്നു. അടുത്ത കാലത്ത് ആയിരുന്നു വിവാഹമോചനം, തന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ആ അവസ്ഥയും എപ്പോഴത്തെയും പോലെ ഒരു ചിരികൊണ്ട് ആണ് റിമി നേരിട്ടത്. ഇനി രണ്ടാം വിവാഹം എന്നാണെന്നുള്ള ചോദ്യങ്ങൾ ആരാധകർ റിമിയോട് പലപ്പോഴും ചോദിക്കാറുണ്ട്. ഏതായാലും ഇനി ഉടനെയൊന്നും അതിനെ കുറിച്ച് ആലോചിക്കുന്നില്ല എന്നും, സമയം ആയെന്നു തോന്നുമ്പോൾ ആലോചിക്കാം എന്ന മറുപടി ആണ് റിമിക്ക്.

Most Popular

To Top