Entertainment

” ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് ഭർത്താക്കന്മാരില്ല പങ്കാളികൾ ആണുള്ളത് ” – പ്രതികരിച്ച് റിമ കല്ലിങ്കൽ..!!!

സ്ത്രീകളെ ആക്ഷേപിച്ച് വിഡിയോകൾ ചെയ്ത വിജയ് പി നായർ എന്ന യൂട്യുബറെ ഒരു കൂട്ടം സ്ത്രീകൾ ആക്രമിച്ച സംഭവം ഇപ്പോൾ ഒരു വിവാദമായി കത്തി പദർന്നുകൊണ്ടിരിക്കുകയാണ്. ഈ സംഭവത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ പങ്കു വെച്ചുകൊണ്ട് നിരവധി ആൾക്കാർ രംഗത്തെത്തുന്നുണ്ട്. ചിലർ അയാൾക്ക് കിട്ടിയത് കുറഞ്ഞു പോയി എന്ന് പറയുന്നു മറ്റു ചിലർ അയാളെ ആക്രമിച്ചത് ശെരിയല്ല നിയമ പരമായി നേരിടണം എന്നുമാണ് പറയുന്നത്.

ഇതേ സമയം സ്‌ത്രീകൾക്ക്‌ പരിരക്ഷ നൽകുന്ന സംവിധാനം ഇവിടെ ഇല്ലാത്തതും നിയമ സംവിധനത്തിൽ വിശ്വാസം നഷ്ടപെട്ടതും കാരണമാണ് അവർ അങ്ങനെ ചെയ്തത് എന്നു വാദിക്കുന്ന മറ്റു ചിലർ.

ഫെമിനിസ്റ്റ് എന്ന വാക്കുകൾ ഇപ്പൊ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തിൽ വേറെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇവർ പ്രതികരിക്കാറില്ല എന്നും പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതാണ് എന്നും ഒരു പക്ഷം. ഇപ്പോൾ ഇതുപോലെയുള്ള അഭിപ്രായങ്ങളായിൽ പ്രതികരിച്ചു കൊണ്ടണ് റിമ കല്ലിങ്കൽ തന്റെ മറുപടി പങ്കു വെച്ചത്. നല്ല ഭർത്താക്കന്മാർ ഇല്ലാത്തതുകൊണ്ടാണ് ഫെമിനിസ്റ്റുകൾ ഉണ്ടാകുന്നത് എന്ന അഭിപ്രായത്തിനു നേരെയാണ് റിമ മറുപടി പറഞ്ഞത്.

“ഞങ്ങൾ ഫെമിനിസ്റ്റുകൾക് ഭർത്താക്കന്മാറില്ല പങ്കാളികളെ ഉള്ളു ..അതും ഞങ്ങൾ തിരഞ്ഞെടുത്തത് അതും ഒരു പങ്കാളിയെ വേണം എന്ന് തോന്നുമ്പോൾ മാത്രം” ഇതാണ് റിമ കല്ലിങ്കൽ മറുപടി പറഞ്ഞത് .

Most Popular

To Top