Entertainment

കറുത്ത ഔട്ട്ഫിറ്റില്‍ ബോള്‍ഡ് ലുക്കില്‍ റിമ കല്ലിങ്കല്‍ ; പുതിയ ഫോട്ടോഷൂട്ട്

ആക്ടിവിസ്റ്റ് എന്ന നിലയിലും, ബോള്‍ഡ് കഥാപാത്രങ്ങളിലൂടെയും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് റിമ കല്ലിങ്കല്‍. ‘നിദ്ര’, ’22 ഫീമെയില്‍ കോട്ടയം’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ സിനിമാ രംഗത്ത് റിമയ്ക്ക് ഒരു സ്ഥാനം നേടികൊടുത്തിട്ടുണ്ട്. നര്‍ത്തകി കൂടിയായ റിമ സംവിധായകന്‍ ആഷിഖ് അബുവിന്റെ ജീവിതപങ്കാളിയാണ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് റിമയുടെ പുതിയ ഫോട്ടോഷൂട്ടാണ്. ഗൃഹലക്ഷ്മി മാഗസിന് വേണ്ടിയുള്ളതാണ് റിമയുടെ ഈ പുതിയ ഫോട്ടോഷൂട്ട്. ഷാഫി ഷക്കീറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്‌.

കറുപ്പ് ഔട്ട്ഫിറ്റില്‍ ബോള്‍ഡ് ലുക്കിലാണ് റിമ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്മിജിയുടേതാണ് സ്റ്റൈലിങ്ങ്.

റിമയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം ഹിന്ദി സിനിമയായ ‘സണ്ണി സൈഡ് ഊപ്പര്‍’ ആണ്. ‘ഹാഗര്‍’ എന്ന താരത്തിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

Most Popular

To Top