Entertainment

‘നിന്നെ ബലാത്സംഗം ചെയ്തു കൊല്ലും’; സുശാന്തിന്റെ മരണത്തോടെ തനിക്ക് ലഭിച്ച സന്ദേശങ്ങള്‍ പങ്കുവെച്ച് റിയ ചക്രബര്‍ത്തി

ബോളിവുഡ് താരമായിരുന്ന സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യ ചെയ്തതും കാമുകിയെയും മറ്റ് പലരെയും ചോദ്യം ചെയ്തതും പല വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചതുമൊക്കെ നമ്മള്‍ കണ്ടതാണ്. അക്കൂട്ടത്തില്‍ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തതും ഏറെ വിമര്‍ശനങ്ങള്‍ കേട്ടതും സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിക്കായിരുന്നു. ഇരുവരും പിരിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കകമാണ് സുശാന്ത് ആത്മഹത്യ ചെയ്യുന്നത്.

ആ സമയത്ത് നിരന്തരം ഭീഷണികളും വിമര്‍ശനങ്ങളും റിയക്കെതിരെ ഉയര്‍ന്നിരുന്നുവെങ്കിലും നടി റിയ ചക്രബര്‍ത്തി നിശ്ശബ്ദയായിരുന്നു. പിന്നീട് സുശാന്തിന്റെ ഓര്‍മ്മകള്‍ കാമുകിയായ റിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇനി നിശ്ശബ്ദമാകില്ല എന്ന്് പറഞ്ഞായിരുന്നു റിയയുടെ പോസ്റ്റ്. ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്ന ഭീഷമികളോട് താരം പ്രതികരിക്കാന്‍ എത്തിയിരിക്കുകയാണ്.

തനിക്ക് സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു ഭീഷണി റിയ പങ്കുവച്ചിരിക്കുകയാണ്. മന്നു റൗത്ത് എന്ന അക്കൗണ്ടില്‍ നിന്നും തനിക്ക് ലഭിച്ച ഒരു സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് റിയയുടെ പോസ്റ്റ്.

”നിങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല ചെയ്യപ്പെടും. ഒന്നുകില്‍ നീ ആത്മഹത്യ ചെയ്യുക, അല്ലെങ്കില്‍ എന്റെ ആളുകളെ നിന്നെ കൊല്ലാനായി പറഞ്ഞു വിടും” എന്നാണ് റിയയ്ക്ക് ലഭിച്ച സന്ദേശം. ഇത് പങ്കുവെച്ച് സൈബര്‍ ക്രൈം നിയമ നടപടി എടുക്കണമെന്നും റിയ കുറിച്ചു.

”വേശ്യ എന്നാണ് എന്നെ വിശേഷിപ്പിച്ചിരിക്കുന്നത്. കൊലപാതകി എന്ന് വിളിച്ചപ്പോള്‍ ഞാന്‍ നിശ്ശബ്ദയായിരുന്നു. അപമാനിച്ചപ്പോള്‍ നിശ്ശബ്ദയായിരുന്നു. എന്നാല്‍ എന്റെ നിശ്ശബ്ദത ഞാന്‍ ആത്മഹത്യ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് ബലാത്സംഗം ചെയ്യുമെന്ന് പറയാനുള്ള അവകാശം എങ്ങനെ നല്‍കുന്നു? നിങ്ങള്‍ പറയുന്നതിന്റെ ഗൗരവം നിങ്ങള്‍ക്ക് അറിയാമോ?”

”ഇവ കുറ്റകൃത്യങ്ങളാണ്, നിയമപ്രകാരം ആരും ആവര്‍ത്തിക്കുന്നില്ല, ഇത്തരത്തിലുള്ള വിഷാംശത്തിനും ഉപദ്രവത്തിനും ആരും വിധേയരാകരുത്. ആവശ്യമായ നടപടി എടുക്കാന്‍ ഞാന്‍ സൈബര്‍ ക്രൈം ഹെല്‍പ്ലൈന്‍ സൈബര്‍ ക്രൈം ഇന്ത്യയോടും അഭ്യര്‍ത്ഥിക്കുന്നു” എന്നായിരുന്നു റിയയുടെ കുറിപ്പ്.

Most Popular

To Top