കഴിഞ്ഞ ഒരു മാസമായി സുശാന്ത് സിങ്ങ് രജ്പുത്തിന്റെ പിതാവ് മൗനിയായി, തന്റെ മകന്റെ അപ്രതീക്ഷിത മരണത്തില്‍ വിലപിക്കുകയാണ്.
പക്ഷെ ഇപ്പോള്‍, ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, പാട്നയിലെ രാജീവ് നഗര്‍ പോലീസ് സ്റ്റേഷനില്‍ മുന്‍ താരത്തിന്റെ പ്രണയിനി റിയ ചക്രബര്‍ത്തിക്ക് എതിരെ കൃഷ്ണ കുമാര്‍ സിങ്ങ് എഫ്.ഐ.ആര് ഫയല്‍ ചെയ്തിരിക്കുകയാണ്.
ന്യൂസ് 18-ിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യന്‍ പീനല്‍ കോഡിലെ 341 (തെറ്റായ നിയന്ത്രണത്തിനുള്ള ശിക്ഷ), 342(തെറ്റായ പൂട്ടിയിടലിനുള്ള ശിക്ഷ), 380 (താമസിക്കുന്ന വീട്ടില്‍ നിന്നുള്ള മോഷണം), 406 (ക്രിമിനല്‍ പ്രകൃതത്തിലുള്ള വിശ്വാസ വഞ്ചനയ്ക്കുള്ള ശിക്ഷ), 420 (വസ്തു കരസ്ഥമാക്കാനുള്ള ചതിയും വഞ്ചനയും), 306 (ആത്മഹത്യ ദുഷ്പ്രേരണ) എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
6 പേജ് നീണ്ട എഫ്.ഐ.ആറില്‍ റിയയും, അവരുടെ അടുത്ത സുഹൃത്തുക്കളും, കുടുംബവും സാമ്പത്തിക നേട്ടത്തിനായി താരത്തെ ചതിച്ചെന്നും, താരത്തെ പൂട്ടിയിട്ടെന്നും, സമ്മര്‍ദ്ദത്തിലാക്കിയെന്നും സുശാന്ത് സിങ്ങ് രാജ്പുത്തിന്റെ അച്ഛന് ആരോപിക്കുന്നു. റിയ ചക്രബര്‍ത്തിക്ക് എതിരെ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ ഇവയാണ് :
1. തന്നെ നായികയാക്കുന്ന ചിത്രങ്ങളില്‍ മാത്രമേ സുശാന്ത് അഭിനയിക്കാവൂ എന്ന് റിയ ശഠിച്ചിരുന്നു.
2. സുശാന്ത് താമസിച്ചിരുന്ന വീട് പ്രേതബാധയുള്ളതാണെന്ന് അവകാശപ്പെട്ട് റിയ താരത്തിനെ ഒരു റിസോര്‍ട്ടില്‍ കഴിയാന്‍ നിര്‍ബന്ധിച്ചിരുന്നു. പിന്നീട് അവര്‍ റിയയുടെ വീട്ടിലേക്ക് താമസം മാറിയപ്പോള്‍ റിയ സുശാന്തിന് മരുന്ന് കൂട്ടി കൊടുത്തിരുന്നു.
3. വിചിത്ര കാര്യങ്ങള്‍ പറയുന്നുവെന്ന് ആരോപിച്ച് സുശാന്തിനെ മെഡിക്കല്‍ ട്രീറ്റ്മെന്റ് എടുക്കാന്‍ റിയ നിര്‍ബന്ധിച്ചിരുന്നു. പിന്നീട് രാജ്പുത്ത് കുടുംബത്തെ അറിയിക്കാതെ റിയ, സുശാന്തിന് മാനസിക രോഗമുണ്ടെന്ന് ഡോക്ടര്‍മാരെ ബോധ്യപ്പെടുത്തി ചികിത്സ നടത്തിയിരുന്നു.
4. സുശാന്തിന് ഡെങ്കിപ്പനിയാണെന്ന് റിയ പ്രചരിപ്പിച്ചു. തന്റെ അറിവില്‍ സുശാന്തിന് ഡെങ്കിപ്പനി വന്നിട്ടില്ല.
5. സുശാന്തിന്റെ വിശ്വാസ യോഗ്യരായ ബോഡിഗാര്‍ഡ് ഉള്‍പ്പെടെയുള്ള സ്റ്റാഫിനെ റിയ പുറത്താക്കി, സ്വന്തം ആള്‍ക്കാരെ പകരം നിയമിച്ചു.
6. സുശാന്തിന്റെ സകലവിധ കാര്യങ്ങളും റിയയുടെ കുടുംബത്തിന്റെ നിയന്ത്രണത്തിലായി. അതോടെ സുശാന്ത് സ്വന്തം കുടുംബത്തില്‍നിന്ന് അകന്നു.
7. റിയ സുശാന്തിന്റെ ഫോണ്‍ നമ്പര്‍ മാറ്റി തന്റെ അടുത്ത സുഹൃത്തായ സാമിയല് മിറാന്‍ഡയുടെ പേരിലുള്ള ഒരു പുതിയ സിം കാര്‍ഡ് സുശാന്തിന് നല്കി.
8. സുശാന്തിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 17 കോടി രൂപയില്‍നിന്ന് 15 കോടി രൂപയും താരത്തിന്റേതല്ലാത്ത നിരവധി അക്കൗണ്ടുകളിലേക്ക് മാറ്റി.
9. സുശാന്തിന് സിനിമ മേഖലയോട് വിട പറഞ്ഞ് കേരളത്തിലെ കൂര്‍ഗ്ഗില്‍ പോയി കൃഷി ചെയ്തും, സ്ഥലത്തെ പരിപാലിച്ചും ജീവിക്കാന്‍ ആയിരുന്നു താത്പര്യം. ഇത് അറിഞ്ഞ റിയ അദ്ദേഹത്തിന്റെ മെഡിക്കല്‍ രേഖകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും, തന്റെ സ്വാധീനം ഉപയോഗിച്ച് സുശാന്തിനെ നശിപ്പിക്കുമെന്നും പറഞ്ഞ് താരത്തെ ഭീഷണിപ്പെടുത്തി.
10. ജൂണ്‍ 8-ിന്, സുശാന്ത് റിയ പറഞ്ഞത് അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് തെളിവുകളായ അദ്ദേഹത്തിന്റെ ലാപ്ടോപ്പും, പണവും, ആഭരണങ്ങളും, കാര്‍ഡുകളും, ട്രീറ്റ്മെന്റ് സംബന്ധമായ രേഖകളും കൈക്കലാക്കി റിയ സുശാന്തിന്റെ മുംബൈയിലെ വീട്ടില്‍നിന്ന് ഇറങ്ങി. അദ്ദേഹത്തിന്റെ ബാങ്ക് ബാലന്‍സ് കുറഞ്ഞെന്ന് അറിഞ്ഞപ്പോഴേ ഒന്നിച്ച് ജീവിക്കാനുള്ള താത്പര്യം റിയയ്ക്ക് കുറഞ്ഞിരുന്നു.
11. സുശാന്ത് പലതവണ റിയയെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും റിയ താരത്തിന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു.
12. ആ ഇടയ്ക്ക് സുശാന്തിന്റെ മാനേജര്‍ ദിശ ആത്മഹത്യ ചെയ്തിരുന്നു. റിയ ആ കേസില്‍ തന്നെ ഉള്‍പ്പെടുത്തുമോ എന്ന് സുശാന്ത് ഭയപ്പെട്ടിരുന്നു. റിയയാണ് ദിശയെ നിയമിച്ചിരുന്നത്.
13. പല തവണ താന്‍ സുശാന്തിനോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും റിയയും അവളുടെ കുടുംബവും അവ വിലക്കി. അവനെ പാട്ന സന്ദര്‍ശിക്കാനും അവര്‍ അനുവദിച്ചില്ല. സുശാന്തിനെ സ്വന്തം കുടുംബത്തില്‍നിന്ന് റിയ അകറ്റി.
14. മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്റ്റിനെ പ്രതിപാദിക്കുന്നു. റിയയുടെയും അവളുടെ കുടുംബത്തിന്റെയും സുശാന്തിന് എതിരെയുള്ള കുതന്ത്രങ്ങളാണ് സുശാന്തിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്.
സുശാന്തിന്റെ ബാങ്ക് അക്കൗണ്ടുകളും, ക്രെഡിറ്റ് കാര്‍ഡുകളും, അദ്ദേഹം റിയയ്ക്കും, അവളുടെ പ്രിയപ്പെട്ടവര്‍ക്കുമായി എത്ര രൂപ ചിലവഴിച്ചുവെന്നും പരിശോധിക്കാന്‍ താരത്തിന്റെ പിതാവ് പോലീസിനോട് അപേക്ഷിച്ചു.
ഡി.എന്‍.എയുടെ റിപ്പോര്‍ട്ട് പ്രകാരം, റിയ ഇന്ററിം ബെയ്ലിനായി അപേക്ഷിക്കും.
