Entertainment

“എനിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഏറ്റവും സൗന്ദര്യമുള്ള നായകന്മാരിൽ ഒരാളാണ്” തന്റെ ആദ്യകാല നായകനെ രശ്മി വിശേഷിപ്പിച്ചത് ഇങ്ങനെ..

 

മലയാളിക്ക് ഒരുപാട് ഇഷ്ട്ടം ആയിരുന്നു താരഡജോഡികളായിരുന്നു രശ്മി സോമനും ഷിജുവും. ഒരു കാലത്ത് ഇവരെ ജോടികൾ ആയി കാണാൻ മാത്രം ടെലിവിഷൻ സീരിയൽ കാണുന്ന ആളുകൾ വരെ ഉണ്ടായിരുന്നു. 1996 ൽ പുറത്തിറങ്ങിയ ‘ ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതോടെ ലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറി . ഇപ്പോൾ വർഷങ്ങൾക്ക് ഇപ്പുറം തന്റെ ആദ്യ നായകനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് രശ്മി.
അന്നത്തെ തന്റെ ആദ്യ നായകനെ സീരിയൽ സെറ്റിൽവെച്ചു കണ്ടപ്പോൾ പകർത്തിയ ചിത്രമാണ് രശ്മി പങ്കുവച്ചിരിക്കുന്നത്.

‘ ‘ ഒരുപാട് കാലത്തിനുശേഷം എന്റെ ഹീറോയ്ക്കൊപ്പം. എനിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഏറ്റവും സൗന്ദര്യമുള്ള നായകന്മാരിൽ ഒരാളാണ്. വളരെയധികം പിന്തുണ നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ പ്രീതിയും ഇപ്പോൾ എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്. താങ്കൾക്കൊപ്പം വീണ്ടും പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. കാലം കടന്നുപോയതിനെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് അദ്ഭുതം തോന്നുന്നു’ ’ –

ഇങ്ങനെ ഒരു അടിക്കുറിപ്പ് കൂടി ചേർത്താണ് രശ്മി ചിത്രം പങ്കുവച്ചത്..

പത്തിലധികം സിനിമകളിൽ ചെറുതും വലുതും ആയ വേഷങ്ങളിൽ തിളങ്ങിയ താരം ആണ് രശ്മി. വർണ്ണപകിട്ട് എന്നാ ചിത്രത്തിൽ മോഹൻലാലിൻറെ പെങ്ങൾ ആയി എത്തിയ കഥാപാത്രം ശ്രെദ്ധ നേടിയിരുന്നു. മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് താരം ആളുകൾക്ക് സുപരിചിത ആയത്. . ഒരു ഇടവേളക്ക് ശേഷം വീണ്ടും മിനിസ്ക്രീൻ രം​ഗത്ത് സജീവമാകാൻ ഒരുങ്ങുന്ന താരം ആണ് രശ്മി. ഭർത്താവ് ​ഗോപിനാഥിനൊപ്പം ​ഗൾഫിലാണ് താരം താമസിക്കുന്നത്. റേയ്സ് വേൾഡ് ഓഫ് കളേഴ്സ് എന്ന ഒരു യൂട്യൂബ് ചാനലും സ്വന്തം ആയി താരത്തിനു ഉണ്ട്.

Most Popular

To Top