Entertainment

ജീൻസ് ധരിച്ചപ്പോൾ ആളുകൾ അത്ഭുതപ്പെട്ടു, ദാവണി ധരിച്ചപ്പോൾ എന്തെ ഇങ്ങനെ എന്ന ഭാവം; രശ്മി സോമൻ

സീരിയലുകളില്‍ തിളങ്ങി നിന്ന പല താരങ്ങളും എപ്പോള്‍ എവിടെയാണന്ന് പ്രേക്ഷകര്‍ തിരക്കാറുണ്ട്. അത്തരത്തില്‍ ഒരു താരമാണ് രശ്മി സോമന്‍. അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്സ്, മന്ത്രകോടി തുടങ്ങി ഒട്ടനവധി സീരിയലുകളിലൂടെ താരം കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരുന്നു.

ചില സിനിമകളിലും താരം അഭിനയിച്ചിരുന്നു. എന്നാല്‍ വിവാഹ ശേഷം താരം അഭിനയത്തില്‍ നിന്ന് പിന്‍മാറി ഭര്‍ത്താവിനൊപ്പം ദുബായിലേയ്ക്ക് പോയി. ഇപ്പോഴിതാ താരം സിനിമ ജീവിതത്തെക്കുറിച്ചും ദുബായ് ജീവിതത്തെക്കുറിച്ചും തുറന്നുപറയുകയാണ് രശ്മി സോമന്‍.

ഒരുപാട് അവസരങ്ങള്‍ സിനിമയിലേക്ക് വന്നിരുന്നു. എന്നാല്‍ ഒന്നും ചെയ്തില്ല ആ സമയത്താണ് സീരിയലില്‍ നല്ല വേഷങ്ങള്‍ ലഭിക്കുന്നത്. അതിനുശേഷം സീരിയല്‍ മാത്രമായി. ഇനി സിനിമ ചെയ്യാനാണ് ആഗ്രഹം. സിനിമയിലേക്ക് ഒരു പ്രാവശ്യം വന്നാല്‍ പിന്നെ ആരും തിരികെ പോകില്ല.

അത് അഭിനയം മാത്രമല്ല ഈ മേഖലയില്‍ മറ്റ് ജോലി ചെയ്യുന്നവരും അധികനാള്‍ മാറി നില്‍ക്കില്ല. മുന്‍പ് ജീന്‍സ് ധരിച്ച് എന്ന കണ്ട് ആളുകള്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ദാവിണി ധരിച്ചപ്പോള്‍ എന്തെ ഇങ്ങനെ എന്ന ഭാവം. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ വന്നതോടെ ഇതിന് മാറ്റം വന്നു.

വിവാഹശേഷം ദുബായ് ജീവിതമായിരുന്നു. ഞാന്‍ വീണ്ടും അഭിനയിക്കണമെന്ന ആഗ്രഹമാണ് വീട്ടുകാര്‍ക്കും. സിനിമയിലൂടെ മടങ്ങി വരാനാണ് ആഗ്രഹിച്ചത്. ചേട്ടന്‍ ഓഫീസില്‍ പോയാല്‍ ഞാന്‍ ഒറ്റയ്ക്ക്. ഇപ്പോള്‍ അത് ആസ്വദിക്കുന്നുണ്ടെന്നും രശ്മി പറഞ്ഞു.

Most Popular

To Top