Entertainment

ലോക്ക് ഡൗണിന് ശേഷം രഞ്ജിനി ഹരിദാസ് ആദ്യം പോയത് ഇവിടേക്ക്! ആ സർപ്രൈസ് വിശേഷം പങ്കുവെച്ച് താരം

കേരളത്തിലെ ജനപ്രിയ റിയാലിറ്റി ഷോയില്‍ അവതാരികയായെത്തി പിന്നീട് കേരളത്തിന്റെ സ്വന്തമായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. അവതരണ ശൈലിയിലെ വ്യത്യസ്തത തന്നെ താരത്തിന് പ്രസിദ്ധി നേടിക്കൊടുത്തു. ചുരുക്കം ചില സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഏറെ വിവാദങ്ങളിലും പെട്ട രഞ്ജിനി തന്റെ നിലപാടുകള്‍ പല സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബിഗ് ബോസിലും താരം എത്തിയിരുന്നു. ഇടയ്ക്കിടെ താരം സോഷ്യല്‍ മീഡിയയില്‍ പല വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ രഞ്ജിനി പങ്കുവെച്ച ഒരു വിശേഷം ഇപ്പോള്‍ വൈറലാണ്. യാത്രയിഷ്ട്ടമുള്ള താരം ലോക്ക്ഡൗണിന് ശേഷം പോയ സ്ഥലത്തെക്കുറിച്ചാണ് വ്യക്തമാക്കുന്നത്. അല്‍പം സമാധാനത്തിനായി എത്തിയതാണ് ഇവിടെ എന്ന് പറഞ്ഞു കൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ലോക്ക് ഡൗണിന് മുന്‍പ് രഞ്ജിനി തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ യാത്ര അനുഭവങ്ങള്‍ സ്ഥിരമായി പങ്കുവെയ്ക്കുമായിരുന്നു. രഞ്ജിനിയുടെ വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്ന ലഭിച്ചിരുന്നത്. ലോക്ക് ഡൗണിന് ശേഷം രഞ്ജിനി പങ്കുവെയ്ക്കുന് ആദ്യ വീഡിയോയാണിത്. കുട്ടിക്കാനത്തെ മനോഹരമായ ആഷ്ലി ബംഗ്ലാവില്‍ നിന്നുള്ള വീക്കെന്‍ഡ് വിശേഷങ്ങളാണ് രഞ്ജിനി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുന്നത്.

സുഹൃത്തുക്കള്‍ക്കൊപ്പമാണ് രഞ്ജിനി കുട്ടിക്കാനത്തുള്ള ആഷ് ലി ബംഗ്ലാവില്‍ എത്തിയത്. പ്രേക്ഷകര്‍ക്ക് ഈ ബംഗ്ലാവ് ഏറെ സുപരിചിതമാണ്. നിരവധി ചിത്രങ്ങള്‍ ഈ ബംഗ്ലാവിലും പരിസരത്തുമായി ചിത്രീകരിച്ചിട്ടുണ്ട്. ഫഹദ് ഫാസില്‍- അമല്‍ നീരദ് ചിത്രമായ ഇയ്യോബിന്റെ പുസ്തകം ചിത്രീകരിച്ചത് ആഷ്‌ലി ബംഗ്ലാവിലാണ്. രഞ്ജിനി വീഡിയോയില്‍ ഇതിെന കുറിച്ച് പറയുന്നുമുണ്ട്. 500 ഏക്കര്‍ പറമ്പിലുള്ളിലാണ് ഈ ബംഗ്ലാവ്.

ബംഗ്ലാവിന്റെ പുറത്തെ കാഴ്ചകള്‍ മാത്രമല്ല അകത്തെ കാഴ്ചകളും രഞ്ജിനി തന്റെ വീഡിയോയയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. വിശാലമായ വലിയ മുറികളാണ് ബംഗ്ലാവിന് അകത്തുള്ളത്. പഴയ കാലത്ത ഫര്‍ണ്ണിച്ചറുകളും മറ്റും ഇവിടെ കാണാന്‍ സാധിക്കുന്നണ്ട്. രണ്ട് ഡബിള്‍ റൂമുകളും ഒരു സിംഗിള്‍ മുറിയുമാണ് ഈ വീടിനുളളില്‍ ഉള്ളത് .മുറികളിലെല്ലാം കൂറ്റന്‍ കട്ടിലുകളും തേക്ക് ഫര്‍ണിച്ചറുമാണുള്ളത്. വളരെ വിശാലമായ ബാത്ത് റൂമുകളാണ് ഓരോ മുറികളിലും. തീ കായാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

Most Popular

To Top