നടി ദിവ്യ ഉണ്ണി ഒരു കാലത്ത് തനിക്ക് പാരയായിരുന്നുവെന്ന് പ്രശസ്ത ടെലിവിഷന്‍ അവതാരകയായ രഞ്ജിനി ഹരിദാസ് തുറന്നു പറഞ്ഞു. രഞ്ജിനി ഒരു അഭിമുഖത്തിലാണ് താനും ദിവ്യ ഉണ്ണിയുമായുള്ള ബന്ധം തുറന്നു പറഞ്ഞത്.

രഞ്ജിനി ഹരിദാസിന്റെ വാക്കുകളിലേക്ക്,
‘സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ ദിവ്യയെ എനിക്ക് അറിയാമായിരുന്നു. ദിവ്യയുടെ കുടുംബം സ്ഥലം വിറ്റപ്പോള്‍ അത് വാങ്ങിച്ചായിരുന്നു ഞങ്ങള്‍ വീട് വെച്ചത്. അതിന് മുന്‍പ് അവരുടെ വീടിന് തൊട്ടടുത്ത് ആയിരുന്നു ഞങ്ങള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്.
എല്ലാ ഇടത്തും ദിവ്യയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ‘അച്ചടക്കമുള്ള കുട്ടിയാണ് ദിവ്യ’ എന്ന് അമ്മ ആ സമയത്ത് പറയുമായിരുന്നു. എന്റെ കാര്യത്തില്‍ ആണെങ്കില്‍ ഡിസിപ്ലിന്‍ഡാണെന്ന് അമ്മ ഒരിക്കലും പറഞ്ഞിട്ടും ഉണ്ടായിരുന്നില്ല. ഇത്രയും നല്ല കുട്ടി അവിടെ ഉണ്ടായിരുന്നത് എനിക്ക് ചീത്തപ്പേര് ആയിരുന്നു. ദിവ്യ അച്ഛന് വളരെ അധികം ഇഷ്ടമുള്ള അഭിനേത്രി കൂടി ആയിരുന്നു. അമ്മയുടെ പെറ്റ് ആയിരുന്നു. ഇപ്പോഴത്തെ ഗ്ലാമര്‍ ഒന്നും ഉണ്ടായിരുന്നില്ല. സിനിമയിലും സിംപിള്‍ ആയിരുന്നു. അധികം ഒച്ചയോ, ബഹളമോ, ഗ്ലാമറസോ ഒന്നും അല്ലായിരുന്നു.
കോളേജില്‍ ദിവ്യ എന്റെ സീനിയര്‍ ആയിരുന്നു. അതിന് മുന്‍പ് ഞാന്‍ മത്സരിച്ച മിസ് കേരള മത്സരത്തില്‍ ദിവ്യ ആയിരുന്നു ഹോസ്റ്റ്. അന്ന് ‘നീയാണ് വിജയി’യെന്ന് ദിവ്യ പറയാന്‍ കുറേ കഷ്ടപ്പെട്ടിരുന്നു. ഇടയ്ക്ക് വെച്ച് ഞങ്ങള്‍ അവിടെ നിന്നും മാറി താമസിച്ചിരുന്നുവെങ്കിലും, പിന്നെ തിരിച്ച് എത്തിയിരുന്നു. ‘ദിവ്യ ഉണ്ണിയുടെ വീടില്ലേ? അതിന്റെ അടുത്ത്.’ എന്നായിരുന്നു ആ സമയത്തെ ലാന്‍ഡ്മാര്‍ക്ക്.’
