Entertainment

‘ലിപ് ലോക്ക് ചെയ്യാന്‍ അറിയില്ലായിരുന്നു. അതിനായി ചില സിനിമകള്‍ കണ്ടു.’ – രമ്യ നമ്പീശന്‍

നമ്മുടെയെല്ലാം സ്വന്തം രമ്യ നമ്പീശന്‍ തൊട്ടതെല്ലാം പൊന്നാക്കി പ്രേക്ഷകപ്രീതി നേടിയെടുത്ത താരമാണ്. താരം നായികയായും അവതാരകയായും ഗായികയായുമൊക്കെ ജനപ്രീതി നേടിയിരുന്നു. താരം ഈ അടുത്ത് സംവിധായികയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. താരത്തിന്റെ പുതിയ സംവിധാന സംരംഭം ‘അണ്‍ഹൈഡ്’ എന്ന ഹൃസ്വചിത്രമാണ്. രമ്യ തെന്നിന്ത്യയില്‍ ഒട്ടാകെ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിട്ടുള്ളത്. മലയാളത്തിലെ ‘ചാപ്പാ കുരിശ്’ എന്ന വിനീത് ശ്രീനിവാസന്‍ – ഫഹദ് ഫാസില്‍ കോംബോയില്‍ വന്ന സമീര്‍ താഹിര്‍ ചിത്രം താരത്തിന് ആരാധകരെ വര്‍ദ്ധിപ്പിച്ച സിനിമയാണ്. അന്ന് അതിലെ ലിപ് ലോക്കുകള്‍ വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ താരം ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ അന്ന് ലിപ് ലോക്കിനെ കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും അതിന് വേണ്ടി പ്രത്യേകം സിനിമകള്‍ കണ്ടിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്.

രമ്യ നമ്പീശനിന്റെ വാക്കുകളിലേക്ക്, ‘സിനിമയുടെ തുടക്കത്തില്‍ തന്നെ എന്റെ ലിപ് ലോക്കിന്റെ അവസ്ഥയെ കുറിച്ചു പറഞ്ഞു. അത് മനസ്സിലാക്കിയ സംവിധായകന്റെ നിര്‍ദ്ദേശപ്രകാരമാണ് ലിപ് ലോക്ക് ഉള്ള സിനിമകള്‍ കണ്ടത്. ‘കമിന’ എന്ന സിനിമയാണ് സംവിധായകന്‍ സജസ്റ്റ് ചെയ്തത്. അതിലെ ഹോട്ട് സീനുകള്‍ ഞാന്‍ ഒരുപാട് തവണ കണ്ടു.

സിനിമയാണ് എന്റെ തൊഴില്‍. ആ തൊഴില്‍ ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടും ചെയ്യണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. താരം എന്നതിലുപരി സമൂഹത്തിലെ ഒരു വ്യക്തി എന്ന നിലയിലാണ് ആ രംഗം ഞാന്‍ ചെയ്തത്.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top