മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘മഞ്ഞില്‍ വിരിഞ്ഞ പൂവ്’, ഏഷ്യാനെറ്റിലെ ‘പരസ്പരം’ എന്നീ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി രേഖ രതീഷ്. വ്യക്തി ജീവിതത്തില്‍, സീരിയലില്‍ നല്ല ഒരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച രേഖയ്ക്ക് വിജയം കൈവരിയ്ക്കാന്‍ ആയില്ല. മാത്രമല്ല താരം സ്ഥിരം ഗോസിപ്പു കോളങ്ങളില്‍ ഇടം പിടിക്കാറുമുണ്ട്. അവയില്‍ പ്രധാനം വിവാഹവും കുടുംബജീവിതവും തന്നെയാണ്. രേഖ രതീഷ് എന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ കിട്ടുന്നത് നടിയെ കുറിച്ചുള്ള അപവാദകഥകളാണ്. ഇതിനെല്ലാം ഇപ്പോള്‍ ഇതാ രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് രേഖ.
ഇപ്പോള്‍ രേഖ ലോക്ക്ഡൗണ്‍ ജീവിതത്തെകുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഷൂട്ട് ഒന്നും നടക്കാത്തതുകൊണ്ട് താരം ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്.
രേഖ രതീഷിന്റെ വാക്കുകളിലേക്ക്, ‘ഞാനും മകനും മാത്രമേ ഇപ്പോള്‍ വീട്ടിലുള്ളു. നേരത്തെ മകന്റെ കാര്യങ്ങള്‍ നോക്കാന്‍ സമയം കിട്ടിയിരുന്നില്ല. ഇപ്പോള്‍ ആ കുറവുകള്‍ പരിഹരിക്കുന്നു. അതിനാല്‍ മകനും നല്ല സന്തോഷമാണ്. വീട്ടില്‍ വെറുതെ ഇരിക്കാന്‍ ഇഷ്ടമുള്ള ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ലോക്ക്ഡൗണ്‍ വിരസമായി തോന്നുന്നില്ല. അടുത്ത കുറച്ചു സുഹൃത്തുക്കള്‍ മാത്രമേ എനിക്ക് ഉള്ളു. ഞാന്‍ പാചകം ചെയ്ത്, അതിന്റെ വീഡിയോ അവര്‍ക്ക് അയച്ചു കൊടുക്കും. ഗ്രൂപ്പ് വീഡിയോ കോള്‍… അങ്ങനെ ഒക്കെയാണ് ലോക്ക്ഡൗണ്‍ സമയം ചിലവഴിക്കുന്നത്.
അച്ഛന്റെയും അമ്മയുടെയും വിവാഹം പ്രണയവിവാഹമായിരുന്നു. അതുകൊണ്ടു തന്നെ ഇരുവീടുകളിലും അധികം പിന്തുണ ഉണ്ടായിരുന്നില്ല. പിന്നീട് ഇരുവരും വിവാഹമോചനം നേടി. ഞാന്‍ അച്ഛന്റെ കൂടെ ചെന്നൈയില്‍ തന്നെ വളര്‍ന്നു. സീരിയലുകള്‍ ലഭിച്ചതോടെ ഞാന്‍ തിരുവനന്തപുരത്തേക്ക് താമസം മാറി. തിരുവനന്തപുരത്ത് താമസം മാറിയതില്‍ പിന്നെ വാടക വീടുകളാണ് അന്നു മുതല്‍ ഇന്നുവരെയുള്ള എന്റെ ജീവിതത്തിന്റെയും ഭാഗമായി അത്. എങ്കിലും അവിടെ ഞാനും മകനും ഞങ്ങളുടെ സന്തോഷവും കണ്ടെത്തി. മകന് അയാന്. ഇപ്പോള്‍ 9 വയസ്സായി. മകനെ നോക്കാന്‍ പ്രായമായ ഒരു അമ്മയും ഞങ്ങളോട് ഒപ്പമുണ്ട്. ഇതാണ് ഇപ്പോള്‍ എന്റെ കുടുംബം.
പതിനെട്ടാം വയസ്സില്‍ ആയിരുന്നു വിവാഹം. പ്രണയിച്ച ആളെ വിവാഹം കഴിച്ചു. തമിഴിലെ സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിലേക്ക് വന്ന അവസരം പ്രണയത്തിനു വേണ്ടി വേണ്ടെന്നു വയ്ക്കുകയായിരുന്നു. എന്നാല്‍ രേഖയുടെ ജീവിതത്തിലെ ദുരന്തമായി ആ തീരുമാനം മാറി. 8 മാസത്തെ ദാമ്പത്യത്തിനു ശേഷം ആ ബന്ധം അവസാനിച്ചു. കുടുംബിനിയായി ജീവിക്കാനാണ് ആഗ്രഹിച്ചത്. പക്ഷെ, വിവാഹമോചനത്തിനു ശേഷം വീണ്ടും അഭിനയരംഗത്തു തിരിച്ച് എത്തുകയായിരുന്നു.
