Mobiles

വില കുറഞ്ഞ 5G ഫോണും ആയി റെഡ്മി

redmi 5g budget phone

ഡൽഹി: ചൈനീസ് കമ്പനി ആയ ഷവോമിയുടെ ബ്രാൻഡ് ആയ റെഡ്മി വില കുറഞ്ഞ 5G ഫോണുമായി വരുന്നു. ചൈനീസ് റെഗുലേറ്ററി വെബ്സൈറ്റ് ആയ 3C-യിൽ ആണ് ഈ ഫോണിന്റെ മോഡൽ നംബർ (M2002J9E) ലിസ്റ്റ് ചെയ്തിട്ടുള്ളത്. GSMArena എന്ന വെബ്സൈറ്റ് ആണ് ഈക്കാര്യം സ്ഥിതികരിച്ചത്.

ഈ ലിസ്റ്റിംഗിൽ 5G കണക്റ്റിവിറ്റിയെ പറ്റിയും, സ്പീഡ് ചാർജിങ് സ്പെസിഫിക്കേഷനും മെൻഷൻ ചെയ്തിട്ടുണ്ട്. 10.0VDC 2.25A സപ്പോർട്ട് ചെയുന്ന, 22.5W മാക്സിമം ചാർജിങ് സ്പീഡ് ഉള്ള ഫോൺ ആയിരിക്കും എന്നാണ് ചൈനീസ് സെർറ്റിഫിക്കേഷൻ വെബ്‌സൈറ്റിൽ പറയുന്നത്.

Weibo എന്ന മറ്റൊരു വെബ്സൈറ്റിൽ മറ്റൊരു റെഡ്മി 5G ഫേണിനെ പറ്റിയും പ്രതിപാദിക്കുന്നുണ്ട്. ഇപ്പോൾ മാർക്കറ്റിൽ ഉള്ള റെഡ്മി K30 എന്ന ഫോൺ നിർത്തി അതിനെ മറ്റൊരു ഫോൺ കൊണ്ട് റീപ്ലേസ് ചെയ്യാൻ ആണ് റെഡ്മി തീരുമാനിച്ചിരിക്കുന്നത്. ഈ ഫോൺ 15,000 രൂപയ്ക്കു അകത്തു ആയിരിക്കും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

ഈ ലീക് ന്യൂസുകൾ സത്യം ആണെങ്കിൽ നല്ല ഒരു മൂവ് ആണ് റെഡ്മി നടത്തുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top