Entertainment

മോഡേണ്‍ ഔട്ട്ഫിറ്റില്‍ അതിസുന്ദരിയായി നവ്യ നായര്‍ ; ചിത്രങ്ങള്‍ വൈറല്‍

മലയാളി പ്രേക്ഷകര്‍ക്ക് ‘നന്ദനത്തി’ലെ ബാലാമണിയെ അത്ര പെട്ടെന്നൊന്നും തന്നെ മറക്കാന്‍ ആകില്ല. പ്രേക്ഷകരുടെ ഇഷ്ടനായികമാരില്‍ ഒരാള്‍ കൂടിയാണ് നടി നവ്യ നായര്‍. ‘നന്ദനം’ എന്ന ചിത്രത്തിന് പിന്നാലെ ആയിരുന്നു താരം മോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയത്.

അതിനു പിന്നാലെ സൂപ്പര്‍ താരങ്ങളുടെയും, യുവതാരങ്ങളുടെയും എല്ലാം ചിത്രങ്ങളില്‍ നടി തിളങ്ങുകയും ചെയ്തു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ആകെ ചുവപ്പില്‍ തിളങ്ങിയ നവ്യ നായരുടെ ചിത്രമാണ് വൈറലായി മാറുന്നത്. താരം തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഡേണ്‍ വസ്ത്രത്തില്‍ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ ചിത്രത്തിന് നിരവധി കമെന്റുകളും എത്തിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ താരം വീണ്ടും സിനിമയില്‍ അഭിനയിക്കാനായി എത്തിയിരിക്കുന്നത്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം നവ്യ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. സിനിമാ ചിത്രീകരണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുന്നത്.

2002-ില്‍ ‘നന്ദനത്തി’നും, 2005-ില്‍ ‘കണ്ണേ മടങ്ങുക’യ്ക്കും, ‘സൈറ’യ്ക്കും നവ്യ മികച്ച നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ 2014-ില്‍ പുറത്തിറങ്ങിയ, മലയാള ചിത്രം ‘ദൃശ്യത്തി’ന്റെ കന്നട റീമേക്ക് ‘ദൃശ്യ’ ആണ്.

Most Popular

To Top