Entertainment

വ്യത്യസ്ത യോഗയുമായി നടി രസ്ന പവിത്രന്‍ ; വീഡിയോ

‘ഊഴം’, ‘ജോമോന്റേ സുവിശേഷം’, ‘ആമി’ എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രസ്ന പവിത്രന്‍. മലയാളത്തിനു പുറമേ തമിഴിലും താരം ശ്രദ്ധേയയാണ്. ‘തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍’ എന്ന സിനിമയില്‍ നായികയായ രസ്ന പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. താരം പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

അതിരാവിലെ വളരെ വ്യത്യസ്തമായ രീതിയിലുള്ള യോഗയും, ഡാന്‍സും പരിശീലിക്കുന്ന രസ്നയെയാണ് വീഡിയോയില്‍ കാണുവാന്‍ സാധിക്കുന്നത്. യോഗയാണോ, ഡാന്‍സ് ആണോ എന്നതാണ് വീഡിയോ കണ്ട ആരാധകരുടെ സംശയം. എന്താണെങ്കിലും രസ്നയുടെ ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

രസ്ന കഴിഞ്ഞ നവംബറില്‍ വിവാഹിതയായി. രസ്നയുടെ ഭര്‍ത്താവ് ഡാലിന്‍ സുകുമാരനാണ്.

Most Popular

To Top