Uncategorized

നഗ്ന ഫോട്ടോ ചോദിച്ച് ഞരമ്പൻ..!കട്ടക്ക് മറുപടി കൊടുത്ത് രഞ്ജിനി ജോസും…

“മഴ പെയ്യണ്, മഴ പെയ്യണ് മഴ തെന്നി തെന്നി പാറണ് ” ഈ ഒരു ഒറ്റ ഗാനം മാത്രം മതി രഞ്ജിനി ജോസ് എന്ന ഗായികയെ ഓർമ്മിക്കാൻ .മോഹൻലാൽ നായകൻ ആയ റെഡ് ചില്ലീസ് എന്ന ചിത്രത്തിലെ ഗാനം ആണ് ഇത്. ഇതിൽ രഞ്ജിനി അഭിനയിക്കുക ചെയ്തിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ എല്ലാം തന്റെ ഗാന സ്വരം നിറയ്ക്കാൻ താരത്തിനു കഴിഞ്ഞു. ആർക്കും ഇഷ്ട്ടം ആകുന്ന ഊർജ്ജം നൽകുന്ന ഒരു പ്രേത്യക സ്വരം ആണ് താരത്തിന്റെ. അതുകൊണ്ട് തന്നെ താരത്തിനു നിരവധി ആരാധകർ ഉണ്ട്. ചെറിയ പ്രായം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തം ആകാനും താരത്തിനു കഴിഞ്ഞു.

പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി സിനിമാഗാനം ആലപിക്കാൻ ഉള്ള അവസരം കടന്ന് വരുന്നത്. പ്രതീക്ഷിക്കാതെ അത് വലിയ വിജയമാവുകയും ചെയ്തു. മെഡിസിൻ പഠിക്കാൻ ലഭിച്ച സീറ്റ് പോലും സംഗീതത്തിനോട് ഉള്ള ഇഷ്ടത്തിൽ താരം ഒഴിവാക്കി. ഏക എന്ന പേരിൽ സ്വന്തം ആയി ഒരു മ്യൂസിക് ബാന്റ് താരത്തിനു ഉണ്ട്.

പുതുമ നിറഞ്ഞ താരത്തിന്റെ സ്വരത്തിനു നിരവധി ആരാധകർ ആണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കു വയ്ക്കുന്ന ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ട് വയറൽ ആകാറുണ്ട്. തന്റെ വിശേഷങ്ങളും ഫോട്ടോയും ഒക്കെ താരം പങ്കുവയ്ക്കാൻ മടി കാണിക്കാറില്ല.

അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ നിന്ന് തനിക്ക് ഉണ്ടായ ദുരനുഭവത്തിന് എതിരെ പ്രതികരിച്ചിരുന്നു താരം. തനിക്കെതിരെ മോശപ്പെട്ട മെസ്സേജ് അയച്ച ഒരു വ്യക്തിയെ തുറന്നു കാണിക്കുകയാണ് താരം ചെയ്തത് . ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് തനിക്ക് ഉണ്ടായ സൈബർ ആക്രമണ സ്ക്രീൻഷോട്ട് സഹിതം താരം പങ്കുവച്ചത്.

താരത്തിന്റെ നഗ്നഫോട്ടോ ചോദിച്ചു കൊണ്ടാണ് വ്യക്തി മെസ്സേജ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിന്റെ ഇൻബോക്സിൽ വന്നാണ് വ്യക്തി താരത്തിന് മെസ്സേജ് അയച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഈ വിഷയത്തിൽ നിരവധി പ്രതികരണങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയാണ് ആരാധകർ .

തരത്തിനെ അനുകൂലിച്ചു നിരവധി ആളുകൾ രംഗത്ത് എത്തിയിരുന്നു. അടുത്ത കാലത്തായി തരങ്ങൾക്ക് എതിരെ ഉള്ള സൈബർ ആക്രമണം വലിയ തോതിൽ വർധിക്കുന്നത് ആയി ആണ് കാണുന്നത്. പല താരങ്ങളും ഇതിന് എതിരെ പ്രതികരണം നടത്തിയിട്ടുണ്ട്.

Most Popular

To Top