Entertainment

അച്ഛന് ഞങ്ങളെക്കാള്‍ പ്രിയം റംബൂട്ടാനോട് ; കഥകള്‍ പങ്കുവെച്ച് അഹാന കൃഷ്ണ

വീട്ടിലെ റംബൂട്ടാന്‍ മരങ്ങളെ കുറിച്ച് നടി അഹാന കൃഷ്ണ വാചാലയായി. റംബൂട്ടാന്‍ മരങ്ങള്‍ വളര്‍ത്താന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ചും, ഓര്‍മ്മകളെ കുറിച്ചും പറയുന്ന അഹാനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. റംബൂട്ടാനിന്റെ ഫുള്‍ ക്രെഡിറ്റും അച്ഛന്‍ കൃഷ്ണകുമാറിനാണെന്ന് അഹാന പറഞ്ഞു.

അഹാന കൃഷ്ണയുടെ വാക്കുകളിലേക്ക്,

‘അച്ഛന് മക്കളെക്കാള്‍ പ്രിയപ്പെട്ടതാണ് റംബൂട്ടാന്‍. ഞങ്ങളുടെ കുടുംബത്തിലേക്ക് കടയില്‍ നിന്ന് റംബൂട്ടാന്‍ മേടിക്കണമെങ്കില്‍ നിസ്സാര പൈസ പോര. അതുകൊണ്ടായിരിക്കാം അച്ഛന്‍ ഇങ്ങനെ ഒരു നീക്കം നടത്തിയത്. പക്ഷെ, ഈ റംബൂട്ടാന്‍ മരം ഞാന്‍ ജനിക്കുന്നതിന് മുന്‍പേ നട്ടതാണ്.

വാടക വീട്ടില്‍ ആയിരുന്നപ്പോള്‍ അമ്മ റംബൂട്ടാന്‍ കഴിച്ച് വെറുതെ ഇട്ട കുരു മുളച്ച് വന്നതാണ്. പുതിയ വീട് വെച്ചപ്പോള്‍ ആ മരം അതുപോലെ തന്നെ ഇവിടെ കൊണ്ടുവെക്കുകയായിരുന്നു. അഞ്ച് റംബൂട്ടാന്‍ മരങ്ങളാണ് ഞങ്ങളുടെ വീട്ടില്‍ ഉള്ളത്. ഒരുപാട് പഴങ്ങള്‍ ഉണ്ടാകാറുണ്ട്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് കവറുകളിലാക്കി സുഹൃത്തുക്കള്‍ക്ക് നല്‍കാറുണ്ടായിരുന്നു.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും എല്ലാം റംബൂട്ടാന്‍ കൊടുക്കാറുണ്ട്. പഠിക്കുന്ന സമയത്ത് ഹോസ്റ്റലിലേക്കും കൊറിയറായി റംബൂട്ടാന്‍ എത്തിക്കാറുണ്ടായിരുന്നു.’

ഒരു മാസംകൊണ്ട് പഴുത്ത റംബൂട്ടാന്‍ മരത്തിന്റെ ചുവട്ടില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ അഹാനയും സഹോദരിമാരും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

Most Popular

To Top