രാകുല്‍ പ്രീത് സിങ്ങ് തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് നായികയാണ്. നടി ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചു. നടിയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. നേരത്തെ രാകുല്‍ പ്രീത് സിങ്ങ് ബാഹുബലി താരം റാണ ദഗ്ഗുപതിയുമായി പ്രണയത്തില്‍ ആണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ രാകുല്‍ പ്രീത് തന്റെ ജീവിതത്തെ കുറിച്ചു വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്. ‘ഞാന്‍ ഇപ്പോഴും സിംഗിള്‍ ആണ്. ഇപ്പോഴും ഞാന്‍ അങ്ങനെ തന്നെ കഴിയാന്‍ കാരണം എന്റെ സഹോദരന് ആണ്.’ രാകുല്‍ തുറന്നു പറഞ്ഞു. രാകുല്‍ അടുത്തിടെ അനുവദിച്ച ഒരു അഭിമുഖത്തിലാണ് തന്റെ സ്കൂള്‍ കാലഘട്ടം മുതലുള്ള അനുഭവങ്ങള്‍ വിവരിച്ചത്.
രാകുലിന്റെ വാക്കുകളിലേക്ക്, ‘സ്കൂളില്‍ നിന്നും ഞാന്‍ ഏതെങ്കിലും ആണ്‍കുട്ടികളുമായി സംസാരിച്ചാല്‍ എന്റെ സഹോദരന് വീട്ടില്‍ വന്ന് അത് മാതാപിതാക്കളോട് പറഞ്ഞു കൊടുക്കും. ഇപ്പോഴും എന്റെ ഓര്‍മ്മയിലുള്ള ഒരു കാര്യം പറയാം. ഒരിക്കല്‍ ഞാന്‍ ഒരു പ്ലെയിറ്റില്‍ ഭക്ഷണം പിടിച്ചു ഒരു ആണ്കുട്ടിയ്ക്കും രണ്ട് പെണ്‍കുട്ടികള്‍ക്കും ഒപ്പം നില്‍ക്കുകയായിരുന്നു.
എന്നാല്‍ ഞാന്‍ ആ ആണ്‍കുട്ടിയ്ക്ക് ഭക്ഷണം വാരി കൊടുക്കുകയായിരുന്നു എന്നാണ് വീട്ടില്‍ എത്തിയതിന് ശേഷം എന്റെ സഹോദരന് അച്ഛനോടും അമ്മയോടും പറഞ്ഞത്.’ സഹോദരന് അമാനും നടിയ്ക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ‘എന്റെ സഹോദരിയുടെ സ്കൂള്‍ ജീവീതം ഞാന്‍ ഒരു ദുരിതമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ ഞാന്‍ ഖേദിക്കുകയാണ്. എന്റെ സഹോദരി ഇപ്പോഴും ഒരു ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ കാരണം ഞാന്‍ ആണ്.’ അദ്ദേഹം പറഞ്ഞു. രാകുല്‍ പ്രീത് ഈ ലോക്ക്ഡൗണ്‍ കാലത്ത് കുടുങ്ങിയ 200 കുടുംബങ്ങളുടെ വിശപ്പകറ്റിയിരുന്നു. താരം ഭക്ഷണം ഉണ്ടാക്കി നല്‍കുന്നത് ഗുഡ്ഗാവിലെ തന്റെ വീടിനു സമീപമുള്ള ചേരിയിലെ 200 കുടുംബങ്ങള്‍ക്കാണ്.
താരവും കുടുംബവും തന്റെ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ രാകുല്‍ ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ ഭക്ഷണം എത്തിക്കുമെന്ന് വ്യക്തമാക്കി. രാജ്യം ലോക്ക്ഡൗണില്‍ ആയതോടെ ചേരിയില്‍ കഴിയുന്നവര്‍ ദുരിതത്തില്‍ ആയതായി രാകുലിന്റെ അച്ഛനാണ് മനസ്സിലാക്കിയത്.
താരവും കുടുംബവും തുടര്‍ന്ന് കഷ്ടപ്പെടുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദിവസവും അവര്‍ രണ്ടു നേരത്തെ ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. ലോക്ക്ഡൗണ്‍ നീട്ടി വെയ്ക്കപ്പെട്ടാല് ഭക്ഷണ വിതരണം തുടരുമെന്ന് താരം കൂട്ടിച്ചേര്‍ത്തു. ‘ഏപ്രില്‍ അവസാനം വരെ ഭക്ഷണം കൊടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും പിന്തുണ ഇല്ലാതെ എനിക്ക് ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമായിരുന്നില്ല.’ രാകുല്‍ വെളിപ്പെടുത്തി.
