Entertainment

രജിത് കുമാറിനെതിരെ നിയമ നടപടിക്കൊരുങ്ങി രേഷ്മ രാജൻ..!! കണ്ണിൽ മുളക് തേച്ചത് കാഴ്ചശക്തിയെ ബാധിച്ചു. !!!

രജിത് കുമാറിനെതിരെ നിയമ നടപടിക്കൊരുങ്ങി രേഷ്മ രാജൻ..!! കണ്ണിൽ മുളക് തേച്ചത് കാഴ്ചശക്തിയെ ബാധിച്ചു. !!!

വൻ ജനപ്രീതി നേടിയ ടെലിവിഷൻ റിയാലിറ്റി ഷോ ആയിരുന്നു ബിഗ്‌ബോസ്. മത്സരത്തിനിടെ സഹ മത്സരർത്തിയായ രേഷ്മയുടെ കണ്ണിൽ രജിത് കുമാർ മുളക് തേച്ച സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായ ഒന്നായിരുന്നു. തുടർന്ന് രജിത് കുമാറിനെ ഷോയിൽ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനു ശേഷം രേഷ്മക്ക് വലിയ രീതിയിലുള്ള സൈബർ ആക്രമണം ആണ് നേരിടേണ്ടി വന്നത്.

പിന്നീട് രേഷ്മയും ഷോയിൽ നിന്നു പുറത്താക്കിയെങ്കിലും തനിക്കെതിരെ ചെയ്തതിനും മാനസികവും ശരീരികവുമായുള്ള ഉപദ്രവത്തിനും രജിത് കുമാറിനെതിരെ നിയമ നടപടി സ്വീകരിക്കുവാൻ പോവുകയാണ് രേഷ്മ.

ഷോയിലൂടെ പങ്കെടുത്ത് കരിയർ ബിൾഡ് ചെയ്യുവാനായിരുന്നു രേഷ്മ ഷോയിൽ പങ്കെടുത്തത് എന്നാൽ ആ സംഭവത്തിനു ശേഷം രജിത് കുമാറിനെ പുറത്താക്കിയവൽ, കണ്ണിൽ മുളക് തേച്ചവൾ പോക്ക് കേസ് എന്നിങ്ങനെ ഉള്ള ഒരു നെഗറ്റീവ് ഇമേജ് ആണ് രേഷ്മക്ക് കിട്ടിയത്. എന്നാൽ രേഷ്മയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ച രാജിത്തിന്റ് അദ്ദേഹത്തിന്റെ ഫാൻസ് അയ്യോ പാവം ഇമേജ് നൽകി എല്ലാത്തിനെയും നിസാരമാക്കി കളയുകയാണ് എന്നും രേഷ്മ അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 4 നു കണ്ണിനേറ്റ അണുബാധയെ തുടർന്ന് ഷോയിൽ നിന്നും രേഷ്മ വിട്ടുനിന്നിരുന്നു. മൂന്നാഴ്ചയോളം കണ്ണുകൾ തുറക്കാൻ പോലും പറ്റാത്ത നരകതുല്യമായ അവസ്ഥയിൽ കൂടി കടന്നു പോയ ഞാൻ ഭാഗികമായി സുഖപ്പെട്ടപോൾ ആണ് ഷോയിലേക്ക് തിരികെ വന്നത് . എന്റെ കണ്ണിനുണ്ടായ അണുബാധ പൂർണമായും മാറിയിട്ടില്ല എന്നു രജിത് കുമാറിനോട് പറഞ്ഞതിന്റെ പിറ്റേ ദിവസമാണ് അയാൾ എന്റെ കണ്ണിൽ മുളക് തേച്ചത്. എന്റെ കണ്ണിന്റെ കോർണിയായിലുണ്ടായ മുറിവ് എന്റെ കാഴ്ചശക്തിയെ വരെ ബാധിച്ചു. ഇനിയും എനിക്കിതിനെതിരെ മൗനം പാലിക്കാൻ അകില്ലെന്നും രേഷ്മ കൂടി ചേർത്തു.

Most Popular

To Top