Entertainment

അച്ഛന്റെ അവസാനചിത്രത്തിന്റർ ട്രെയിലർ പുറത്ത് വിട്ട് മകൻ

രണ്ടായിരത്തി ഇരുപതിൽ ഏതോരു സിനിമപ്രേമിയും ഞെട്ടലോടെ കേട്ട ഒരു വാർത്ത ആയിരുന്നു ചിരഞ്ജീവി സർജയുടെ വിയോഗം. നടി മേഘനരാജിന്റെ ഭർത്താവ് എന്ന നിലയിലും എല്ലാവർക്കും താരം സുപരിചിതൻ ആണ്.


മേഘന നാലുമാസം ഗർഭിണിയായിരിക്കെ താരത്തിന്റെ അകാല വിയോഗം . തന്റെ നല്ല പതിയുടെ വിയോഗം മേഘ്നയെ തളർത്തിയിരുന്നു .എല്ലാ വേദനകൾക്കും തളർച്ചകൾക്കും വിരാമം ഇട്ടു മേഘ്ന ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. തന്റെ പ്രാണന്റെ നഷ്ടം വരുത്തിയ കുറവ് കുഞ്ഞിൽ നികത്താൻ മേഘനക്ക് കഴിഞ്ഞു .

 

ഇപ്പോൾ മകൻ തന്നെ ചിരഞ്ജീവി സര്‍ജയുടെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുക ആണ്. ചിരഞ്ജീവി അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലറാണ് മേഘ്‌നയും കുഞ്ഞും ചേര്‍ന്ന് റിലീസ് ചെയ്തത്. മകനെ മടിയിലിരുത്തി മകനെക്കൊണ്ട് ഫോണിലെ പ്ലേ ബട്ടണ്‍ അമര്‍ത്തിയാണ് മേഘ്‌ന ട്രെയിലര്‍ പുറത്തുവിട്ടത്.

 

 

 

രാജമാര്‍ത്താണ്ട എന്നാണ് ചിരഞ്ജീവിയുടെ അവസാന ചിത്രത്തിന്റെ പേര്. കെ. രാമനാരായണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ . ദീപ്തി സതിയാണ് നായിക ആയി എത്തുന്നത് . ചിരഞ്ജീവിക്ക് വേണ്ടി ചിത്രത്തില്‍ ഡബ് ചെയ്തിരിക്കുന്നത് സഹോദരന്‍ ധ്രുവ് സര്‍ജയാണ്.

Most Popular

To Top