Kerala News

ദുരന്തഭൂമിയായി ഇടുക്കി രാജമല; രക്ഷാപ്രവർത്തനം ഊർജിതമാക്കിയതായി മുഖ്യമന്ത്രി

ഇടുക്കി : ഇന്ന് പുലർച്ചെ രാജമലയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ടവരെ രക്ഷിക്കാനായി ദേശീയ ദുരന്തപ്രതിരോധ സേനയെ അയച്ചതായി മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ തന്നെ ഇടുക്കിയിൽ വിനയസിച്ചിരുന്ന സേനയെയാണ് രാജമല പ്രദേശത്തെ രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചതെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

തൃശ്ശൂർ ജില്ലയിലുള്ള ദുരന്തനിവാരണ സേന അംഗങ്ങൾ ഉടൻ തന്നെ ഇവിടെ എത്തിച്ചേരുമെന്നും അദ്ദേഹം അറിയിച്ചു. കനത്ത മഴയെ തുടർന്ന് 16 ഓളം പേർ ഈ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചു. നിരവധി പേർ മണ്ണിനടിയിലാണ്. രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കികൊണ്ട് പോലീസ്, ഫോറെസ്റ്റ്, റെവന്യൂ, ഫയർ ഫോഴ്സ് എന്നിവരുടെ സംഘങ്ങളും ഇവിടെയുണ്ട്. ഇതിനൊപ്പമാണ് ദേശീയ ദുരന്തനിവാരണ സേനയും എത്തുന്നത്.

ഇന്ന് രാവിലെയാണ് രാജമലയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. പെട്ടിമുടിയിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. ഇതോടെ 20 എസ്റ്റേറ്റ് ലയങ്ങൾ മണ്ണിനടിയിലായി. മൂന്നാർ മേഖല അപകടകരമായ സാഹചര്യമാണ് തുടരുന്നത്. പ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം തന്നെ വെള്ളം കയറി. മണ്ണിടിച്ചിലിനെ തുടർന്ന് മൂന്നാർ മറയൂർ പാതയിൽ ഗതാഗതം തടസപ്പെട്ടു.

സേനകൾക്കൊപ്പം പ്രദേശത്തെ തോട്ടംതൊഴിലാളികളും രക്ഷാപ്രവർത്തതിന് നേതൃത്വം നൽകുന്നുണ്ട്. പ്രദേശത്തെ ആശുപത്രികളിൽ എല്ലാം കരുതലുകളും എടുക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി.

Cover Image: IndiaToday

Most Popular

To Top