Entertainment

ചൈന ഇനി വിയർക്കും അടുത്ത ബാച്ച് റാഫേൽ വിമാനങ്ങളും ഇന്ത്യയിലെത്തി…!!

ഇനി ചൈനയുടെ കളി ഒന്നും നടക്കില്ല. ചൈനക്ക് നേരെയുള്ള നോട്ടം ശക്തമാക്കി റാഫേൽ വിമാനങ്ങൾ എത്തി .മൂന്നാം ബാച്ച് റഫേൽ വിമാനങ്ങൾ രാജ്യത്ത് പറന്നിറങ്ങി കഴിഞ്ഞു . ചൈനയുമായുള്ള അതിർത്തി തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും സ്ഥിരം വേദി ആകുന്ന കിഴക്കൻ ലഡാക്കിലാകും പുതിയ ബാച്ച് റഫേലുകളുടെ സാന്നിധ്യം ഉറപ്പാക്കുന്നത് എന്നാണ് വിവരം. മൂന്ന് വിമാനങ്ങളാണ് കൈ മാറിയിരിക്കുന്നത് . ഇപ്പോൾ ഇന്ത്യൻ വ്യോമസേനയിലെ റഫേൽ വിമാനങ്ങളുടെ എണ്ണം 11 ആയി വർധിച്ചു .ഫ്രാൻസിൽ നിന്നും തുടർച്ചയായി 7000 കിലോമീറ്ററോളം പറന്നാണ് വിമാനങ്ങൾ ഇന്ത്യയിൽ നില ഉറപ്പിച്ചത് . വ്യോമസേനയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അകൗണ്ട് ആയ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത് . യുഎഇ വ്യാേമസേനയാണ് ഫ്രാൻസിൽ നിന്ന് യാത്രാ പുറപ്പെട്ടതിനു ശേഷം യാത്രയുടെ അവസരത്തിൽ ഈ വട്ടം ആകാശത്ത് വെച്ച് റഫെലിന് ഇന്ധനം നിറച്ചത്.

യുഎഇ യുടെ മൾട്ടി റോൾ ടാങ്കർ ട്രാൻസ്പോർട്ട് വിമാനങ്ങളാണ് ഈ ദൗത്യം മികച്ച രീതിയിൽ വിജയകരം ആയി പൂർത്തിയാക്കിയത് . ഇന്ത്യയും യുഎഇയുമായുള്ള പ്രതിരോധ സഹകരണത്തിനു മാറ്റുകൂട്ടി ആ ബന്ധം ശക്തിപെടുന്ന ഒരു അവസരം കൂടെ ആയിരുന്നു ഇത്.ജൂലൈ 29 നാണ് പ്രാരംഭ ബാച്ച് റഫേൽ വിമാനങ്ങൾ ഇന്ത്യയിൽ എത്തിയത്. അഞ്ച് വിമാനങ്ങളായിരുന്നു ആദ്യത്തെ ബാച്ചിൽ . നവംബറിൽ രണ്ടാമത്തെ ബാച്ചിൽ മൂന്ന് വിമാനങ്ങൾ കൂടി എത്തിയത്തോടെ വിമാനങ്ങൾ 8 ആയി . 36 റഫേൽ യുദ്ധ വിമാനങ്ങൾക്കാണ് 2016 സെപ്തംബറിൽ ഇന്ത്യ ഫ്രാൻസുമായി കരാർ ഒപ്പിടുന്നത് . 59,000 കോടി രൂപയുടെ ഇടപാട് ആയിരുന്നു നടത്തിയിരുന്നത് .ഫ്രഞ്ച് വ്യാേമയാന മേഖലയിലെ മികച്ച തമ്പുരാക്കൻമാർ എന്ന് തന്നെ വിളിക്കാവുന്ന ഡസാേൾട്ട് ഏവിയേഷനാണ് ഇന്ത്യയ്ക്ക് റഫേൽ വിമാനങ്ങൾ നിർമ്മിച്ച് നൽകിയത് . 23 വർഷങ്ങൾക്ക് മുൻപ് ആയിരുന്നു റഷ്യയിൽ നിന്നും സുഖോയ് യുദ്ധവിമാനങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. അതിനുശേഷം ഇപ്പോൾ ആണ് ഇന്ത്യ പുതിയ ശ്രേണിയിലുള്ള വിമാനങ്ങൾക്ക് ആയി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നതും അവരിൽ നിന്ന് വാങ്ങുന്നതും .

Most Popular

To Top