
ഹസ്യപരിപാടികളിലൂടെ പ്രേക്ഷരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് രചന നാരായണന് കുട്ടി.
മറിമായം പരിപാടിയിലൂടെ ആണ് താരം ജനമനസുകളിൽ ചേക്കേറിയത്.
ആക്ഷേപ ഹാസ്യ പരിപാടിയിൽ നടി നടത്തിയത് മികച്ച പ്രകടനം തന്നെ ആയിരുന്നു.
അതിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടത്.
മറിമായത്തിന് പിന്നാലെയാണ് താരത്തിനു മുന്നിൽ സിനിമയുടെ വാതിൽ തുറന്നത്.
നായികയായും സഹനടിയായുമെല്ലാം മലയാളത്തില്‍ തന്റെ കഴിവ് തെളിയിക്കാൻ നടിക്ക് സാധിച്ചു . ലഭിച്ച കഥാപാത്രം എല്ലാം തന്റെ കൈയ്യിൽ സുരക്ഷിതമാക്കി നടി.
ലക്കി സ്റ്റാര്‍, ആമേന്‍ എന്നീ ചിത്രങ്ങളിലെ നടിയുടെ പ്രകടനം ജനശ്രദ്ധയമായിരുന്നു.

സിനിമകള്‍ക്ക് പുറമെ നിരവധി അവതാരികയായും തന്റെ കഴിവ് തെളിയിച്ച ആളാണ് രചന. ഫ്ളവേഴ്സിലെ കോമഡി ഫെസ്റ്റിവല്ലിൽ അവതാരിക ആയി താരം എത്തിയിരുന്നു.
അഭിനയം മാത്രം അല്ല നൃത്തവും തനിക്ക് വഴങ്ങും എന്ന് തെളിയിച്ചിട്ടുണ്ട് താരം.
മികച്ച ഒരു നര്‍ത്തകിയാണ് രചന നാരായണന് കുട്ടി. നിരവധി ടിവി പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തന്നെ നടി നൃത്തം അവതരിപ്പിച്ചിട്ടുണ്ട് .

മലയാളത്തില്‍ മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രത്തിലാണ് നടി അവസാന അഭിനയിച്ചത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സോഷ്യല്‍ മീഡിയയിൽ വളരെ സജീവമാണ് താരം.
ഇൻസ്റ്റാഗ്രാമിൽ നടി പുറത്തു വിട്ട ചിത്രം ആണ് ഇപ്പോൾ തരംഗം ആയിരിക്കുന്നത്.
നാടന്‍ ലുക്കുകളില്‍ ആണ് കൂടുതലും നടിയെ കണ്ടിട്ടുള്ളത്.
എന്നാൽ ഇത്തവണ അല്‍പ്പം ഗ്ലാമറസായിട്ടാണ് നടി ചിത്രത്തിൽ എത്തിയിരിക്കുന്നു .

ഗ്ലാമറസ്സ് ലുക്കിലുളള നടിയുടെ ചിത്രത്തിന് മികച്ച സ്വീകരണം ആണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. എറ്റവും സൗകര്യപൂര്‍വ്വം ജീവിച്ചാല്‍ അത് ജീവിതമല്ല എന്ന ക്യാപ്ഷനോടെയാണ് നടി പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. രചനയുടെ ചിത്രത്തിന് പിന്നാലെ അശ്വതി ശ്രീകാന്ത്, പാരീസ് ലക്ഷ്മി തുടങ്ങിയ താരങ്ങളും ആരാധകരും കമന്റുകളുമായി എത്തി. ഗിരീഷ് ഗോപിയാണ് രചനാ നാരായണന് കുട്ടിയുടെ പുതിയ ചിത്രം പകര്‍ത്തിയിരിക്കുന്നത്.

