Uncategorized

ചേച്ചിയെക്കാൾ മിടുക്കി ആണ് അനിയത്തി. പെർളിയുടെ സഹോദരിയെ കുറിച്ച് അറിയോ…?

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ ചർച്ച ആയ ആൾ പേർളി മാണി ആയിരുന്നു.

ബിഗ്‌ബോസിന് ശേഷം താരം സോഷ്യൽ മീഡിയയിൽ വാർത്ത ആണ്. താരം ഒന്ന് തിരിഞ്ഞാൽ പോലും വാർത്ത ആണ്.

ഇപ്പോൾ നടിയും അവതാരകയുമായ പേളി മാണിയുടെ സഹോദരി റേച്ചൽ മാണിയുടെ വിവാഹ നിശ്ചയം നടന്നിരിക്കുക ആണ്. കോവിഡ് മാനദണ്ഡം അനുസരിച്ചു നടന്ന ചടങ്ങ് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ പ്രണയിക്കുന്നവരുടെ ദിനം ആയ ഫെബ്രുവരി 14 വാലന്റൈൻസ് ഡേയുടെ അന്നായിരുന്നു.

റൂബൻ ബിജി തോമസ് ആണ് റേച്ചലിന്റെ ഭാവി വരൻ. നീണ്ടു നിന്ന പ്രണയം ആണ് ഇരുവരുടെയും വിവാഹത്തിലേക്ക് നയിക്കുന്നത്. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രെൻഡിംഗ് ആണ്.

അതിസുന്ദരി ആയാണ് പെർളി സഹോദരിയുടെ ചടങ്ങിൽ എത്തിയത് . നിറവയരോട് താരം നൃത്തം ചെയ്തിരുന്നു. പേളിയുടെ ഭർത്താവ് ശ്രീനിഷും കുടുംബാംഗങ്ങളും ചടങ്ങിൽ ആസ്വദിച്ചു ആഘോഷം ആകുന്ന വീഡിയോ ഒക്കെ ശ്രീനിഷ് തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരുന്നു .തെന്നിന്ത്യൻ താരസുന്ദരി അമലാ പോളിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു .

 

സ്വന്തമായി ബിസിനസ് നടത്തുന്ന ഒരു ബോൾഡ് ആയ സ്ത്രീ കൂടി ആണ് റേച്ചൽ മാണി. സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവൻസറും, ഫാഷൻ ഡിസൈനറും ഒക്കെ ആയി വിശേഷണങ്ങൾ ഏറെ ആണ് റേച്ചലിനു . റേച്ചൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം ആയിരുന്നു .

Most Popular

To Top