ഏപ്രില്‍ 15 മുതല്‍ രാജ്യത്തെ പൊതുഗതാഗതം പുനരാരംഭിക്കും. ഇത് സംബന്ധിച്ച് തീരുമാനം എടുത്തത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ്. പതിനാലിന് ശേഷം ട്രെയിന്‍, ബസ് സര്‍വ്വീസുകള്‍ പുനഃരാരംഭിക്കും എന്നാണ് വിവരം.
രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുന്നതോെടെ പൊതുഗതാഗതം പുനഃരാരംഭിക്കാനാണ് ആലോചന. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സമര്‍പ്പിക്കും.
രാജ്യം കോവിഡ് ഭീഷണിയില്‍ ആയതോടെയാണ് റെയില്‍വേ ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിയിരുന്നത്. തൊട്ടു പിന്നാലെ ഏപ്രില്‍ 14വരെ പ്രധാനമന്ത്രി 21 ദിവസത്തെ ലോക്ക്ഡൗണും പ്രഖ്യാപിച്ചിരുന്നു.
