പൃഥ്വിരാജിന്റെ അഭിനയ മികവ് തെളിയിക്കാൻ ഒരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു. ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ ആണ് ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിട്ടുണ്ട് . മലയാളികൾക്ക് എന്നും യഥാർത്ഥ ജീവിതത്തിത്തിന്റെ അനുഭവങ്ങൾ ആക്കി ഓരോ സിനിമയും മാറ്റിയ പ്രിയ സംവിധായകൻ സച്ചിയുടെ ‘അയ്യപ്പനും കോശിയും’ റിലീസ് ചെയ്ത് ഒരു വർഷം പൂർത്തിയാക്കുന്ന അവസരത്തിൽ ആണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. അയ്യപ്പനും കോശിയും എന്ന സച്ചിയുടെ അവസാന കൈയ്യൊപ്പ് ആയ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയന് നമ്പ്യാര്‍.ജി.ആര് ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ അടിസ്ഥാനം ആക്കി ഒരുങ്ങുന്ന ചിത്രം ആണ് ഇത്.

പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജി.ആര് ഇന്ദുഗോപനും രാജേഷ് പിന്നാടനും ഒരുമിച്ച് ആണ് . ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ, അനീഷ് എം തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
“അയ്യപ്പനും കോശിയുടേയും ഒരു വര്‍ഷം! ഇത് സച്ചിയുടെ സ്വപ്നമായിരുന്നു. ഇത് നിനക്കുവേണ്ടിയാണ് സഹോദരാ. സച്ചിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ജയന് നമ്പ്യാരുടെ വിലായത്ത് ബുദ്ധ,” ഇങ്ങനെ ആയിരുന്നു സോഷ്യൽ മീഡിയയിൽ പൃഥി കുറിച്ചത് .

One year of #AyyappanumKoshiyum!
This was Sachy’s dream.
This is for you brother.
In memory of #Sachy …
JayanNambiar’s #VilayathBudha
Vilayath Budha Movie
നിരവധി സിനിമകളിൽ തന്റെതായ രീതിയിൽ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ ജോമോൻ ടി ജോൺ ഛായാഗ്രഹണം നടത്തുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം. ബാദുഷ എൻ.എം പ്രോജക്ട് ഡിസൈനർ.മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിങ്.
കലാ സംവിധാനം- മോഹൻദാസ്, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- എസ്. മുരുകൻ, മേക്കപ്പ്- റോണക്സ് സേവിയർ, കോസ്റ്റ്യൂം- സുജിത്ത് സുധാകരൻ, പി.ആർ.ഒ- പി. ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, എ.എസ് ദിനേശ്, വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
