Entertainment

“വലിയ ശരീരം ഉണ്ടെങ്കിലും അതില്‍ നല്ലൊരു മനസ് ഉണ്ടെന്ന് ഞാന്‍ മനസിലാക്കി” ഭാര്യയെ കുറിച്ച് അനൂപ്

പരിഭവം പാർവതി എന്ന ഒരു പരിപാടി മാത്രം മതി നടി പ്രിയങ്കയെ ആളുകൾക്ക് ഓർമ്മിക്കാൻ.ബിഗ്സ്‌ക്രീനിലും നിരവധി ഹാസ്യകഥാപാത്രങ്ങളിൽ തിളങ്ങിയ താരം ആണ് പാർവതി.ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും ആയി നിരവധി ചെറുതും വലുതും ആയ കഥാപാത്രം ആയി തിളങ്ങി താരം. ഇപ്പോഴും സിനിമലോകത്ത് സജീവമാണ് താരം. പ്രണയിച്ചു വിവാഹം കഴിച്ച താരം ഇപ്പോൾ തന്റെ ഭര്‍ത്താവായ അനൂപും ഒത്തുള്ള പ്രണയവും ജീവിതവും ഒക്കെ തുറന്ന് പറയുക ആണ്. വർഷങ്ങൾക്ക് മുമ്പുള്ള ഒരു അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്.

വീഡിയോയിൽ ഇരുവരുടെയും ഇങ്ങനെ….

“പ്രിയങ്ക : ആദ്യമേ ഞങ്ങള്‍ തമ്മില്‍ കണ്ടപ്പോള്‍ തന്നെ പ്രണയത്തിലേക്ക് കടക്കുക ആയിരുന്നില്ല. രണ്ട് മൂന്നു വര്‍ഷത്തോളം നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. തമ്മില്‍ വലിയ സംസാരം ഒന്നും ഉണ്ടായിരുന്നില്ല. ഫോണില്‍ കൂടിയാണ് കൂടുതലും സംസാരിച്ചിട്ടുള്ളത്. അതെല്ലാം ജോലിക്കാര്യങ്ങളെ കുറിച്ചായിരുന്നു.

അനൂപ് : വലിയ ശരീരം ഉണ്ടെങ്കിലും അതില്‍ നല്ലൊരു മനസ് ഉണ്ടെന്ന് ഞാന്‍ മനസിലാക്കി .

പ്രിയങ്ക : വിവാഹം കഴിക്കാനുള്ള ചിന്ത തുടക്ക കാലത്ത് ഉണ്ടായിരുന്നില്ല. എന്ന് പ്രിയങ്ക പറയുന്നു.
എന്റെ ജീവിതത്തില്‍ കല്യാണം കഴിക്കേണ്ട പ്രായത്തില്‍ വലിയ പ്രശ്‌നമുണ്ടായി. അതുകൊണ്ട് ഇനി വിവാഹം വേണ്ട. അഭിനയിച്ച് നടക്കാം. എല്ലാവരുമായി ചിരിച്ച് സംസാരിക്കുക, എല്ലാവരെയും ചിരിപ്പിക്കുക എന്നൊക്കെയുള്ള തീരുമാനം മനസില്‍ വിചാരിച്ചു. പക്ഷേ ദൈവം നല്ലൊരു ആളെ തേടി തന്നു.

അനൂപ് : . ആദ്യമായി കല്യാണം കഴിക്കാമെന്ന് പറഞ്ഞത് ഞാനാണ്.

പ്രിയങ്ക : അനൂപിന്റെ വീട്ടില്‍ അച്ഛനും അമ്മയും ചേച്ചിയും സമ്മതിക്കുകയാണെങ്കില്‍ വിവാഹം കഴിക്കാം എന്നായിരുന്നു എന്റെ മറുപടി. അതല്ലെങ്കില്‍ ഈ സൗഹൃദം ഇതുപോലെ തുടരാമെന്നും പറഞ്ഞു. അന്ന് അനൂപിന് ഇത്ര വണ്ണം ഇല്ല. എനിക്ക് ആണെങ്കില്‍ നല്ല തടിയും. അതുകൊണ്ടുതന്നെ അവരുടെ വീട്ടുകാര്‍ക്ക് സമ്മതം ആകുമോന്ന് പേടി ഉണ്ടായിരുന്നു. ഏറ്റവും പേടി ഉണ്ടായിരുന്നത് എന്റെ അമ്മയക്കാണ്. അമ്മ ഞെട്ടി പോയി. ഇവളെ തന്നെ കെട്ടണോ എന്നാണ് എന്റെ അമ്മ അനൂപിനോട് ചോദിച്ചത്.
എന്റെ സ്വഭാവം വെച്ച് കല്യാണം കഴിഞ്ഞ് പോയാല്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഞാന്‍ തിരിച്ച് വരുമെന്നായിരുന്നു അമ്മയുടെ പേടി. പക്ഷെ കല്യാണം കഴിഞ്ഞിട്ട് നാല് വര്‍ഷമായിട്ടും ഇപ്പോള്‍ അമ്മയെ കാണാന്‍ പോകാറില്ല. വല്ലപ്പോഴുമേ അങ്ങോട്ട് പോകാറുള്ളു. കല്യാണം കഴിഞ്ഞതോടെ എല്ലാ സ്വഭാവും മാറി. മാറ്റി എടുത്തു. അനൂപിന്റെ വീട്ടിലും കാര്യമായ എതിര്‍പ്പൊന്നും ഉണ്ടായില്ല.

അനൂപ് : നിന്റെ കാര്യം നോക്കേണ്ടത് നീയാണ്. സീരിയസായി ആലോചിച്ച് തീരുമാനമെടുക്ക്. ഇപ്പോള്‍ പ്രിയങ്കയെ കുറിച്ച് പറയാനാണെങ്കില്‍ നല്ലൊരു മരുമകളാണ്, ഭാര്യയാണ് ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറമായി പ്രിയങ്ക നില്‍ക്കാറുണ്ട്. രാവിലെ ഉറക്കം ഉണരുന്നതും കുളിക്കാനുമാണ് ആകെ മടിയാണ്. പക്ഷേ തന്റെ അമ്മയും വൈകി എഴുന്നേല്‍ക്കുന്ന ആളായത് കൊണ്ട് പ്രശ്‌നമില്ല. പിന്നെ പ്രിയങ്കയില്‍ ഇഷ്ടപെടാത്ത ആകെയുള്ളൊരു കാര്യം വാശി കാണിക്കുന്നതാണ്.

മനസ്സിലൊരു മഴവില്ല് എന്ന പരിപാടിയിൽ ആണ് ഇരുവരും മനസ്സ് പറഞ്ഞത്.

Most Popular

To Top