Entertainment

വീണ്ടുമൊരു താരപുത്രി കല്യാണം…!! ആരാണെന്ന് മനസിലായോ…???

മലയാളം തമിഴ് നടി ശരണ്യ പൊൻവണ്ണന്റെ മകൾ പ്രിയദർശിനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ചെന്നൈയിൽ ആയിരുന്നു ചടങ്ങ് നടന്നത്. കടുത്ത കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടത്തിയ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് സാന്നിധ്യം അറിയിച്ചത് . വിവാഹ നിശ്ചയതിന്റെതായി പുറത്ത് വരുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. വിവാഹ തീയതി ഇത് വരെ പുറത്തു വിട്ടിട്ടില്ല എന്നാണ് വാർത്തകൾ. പ്രിയദർശിനിക്ക് താഴെ ചാന്ദിനി എന്നൊരാൾ കൂടി മകളായി ശരണ്യക്ക് ഉണ്ട് . സംവിധായകനും നടനുമായ പൊൻവർണ്ണന്റെ ഭാര്യ കൂടി ആണ് ശരണ്യ.

1996 ൽ പുറത്തിറങ്ങിയ മണിരത്നത്തിന്റെ നായകൻ എന്ന സിനിമയിലൂടെയാണ് ശരണ്യ സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത് . ശരണ്യയുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രം ആയിരുന്നു സീനു രാമസ്വാമി സംവിധാനം ചെയ്ത തെൻമേർക്ക് പറുവക്കാട്ര് എന്ന ചിത്രത്തിൽ .വളരെ പ്രശംസകൾ ഏറ്റു വാങ്ങിയ ആ കഥാപാത്രം ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡും വീരായി ശരണ്യയ്ക്ക് ലഭിക്കാൻ ഉള്ള കാരണം ആയിരുന്നു . 2005-ൽ പുറത്തിറങ്ങിയ റാം സിനിമ മുതൽ അമ്മ വേഷങ്ങൾ തന്മയത്തതോടെ കൈകാര്യം ചെയ്തു മികച്ച പ്രകടനം സ്‌ക്രീനിൽ കാഴ്ചവയ്ക്കാൻ താരത്തിനു കഴിഞ്ഞു. അതിനു ശേഷം നിരവധി അമ്മ വേഷങ്ങളിലൂടെ തന്റെ അഭിനയ മികവ് തെളിയിക്കാൻ അവസരങ്ങൾ കൈ വന്നു. ഒരുകാലത്തും ഇറങ്ങുന്ന ചിത്രങ്ങളിൽ എല്ലാം തന്നെ ശരണ്യ തന്നെയാവും നായകന്റെ അമ്മയായി വേഷം ഇടുന്നത് .

ഒരു നായിക എന്ന നിലയിൽ ലഭിക്കാതെ പോയ പ്രശസ്തിയും അംഗീകരവും ഒക്കെ അമ്മ വേഷങ്ങളിൽ കൂടി താരത്തെ തേടി എത്തി. 2011 – ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം സ്വന്തം ആക്കി .ഇപ്പോഴും തമിഴ് സൂപ്പർ താരങ്ങളുടെ എല്ലാം അമ്മ വേഷം ആ കൈകളിൽ ഭദ്രമാണ്. 80 കാലഘട്ടത്തിൽ നടി ആയി മലയാളം സിനിമയിൽ എത്തിയ താരം ആയിരുന്നു ശരണ്യ, അതിൽ ശോഭികാൻ കഴിഞ്ഞു. എന്നാൽ വലിയ ഒരു ഇടവേളയ്ക്ക് ശേഷം വളരെ കരുത്തുറ്റ ഒരു കഥാപാത്രം ആയി ആണ് താരം മലയാളത്തിലേക്ക് രണ്ടാമത്തെ തിരിച്ചുവരവ് നടത്തിയത്. മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യനിലൂടെയായിരുന്നു ഈ ശക്തമായ തിരിച്ചു വരവ്.

Most Popular

To Top