Entertainment

‘വിവാഹം, ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ ആകാത്ത ഒന്നായി തോന്നിയിട്ടില്ല.’ – പ്രിയ രാമന്‍

പ്രിയ രാമന്‍ മലയാളത്തിന് മാത്രമല്ല തമിഴര്‍ക്കും ഇഷ്ടപ്പെട്ട നടിയാണ്. നടി മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രിയ തമിഴ് ദളപതി രജനികാന്തിന്റെ വള്ളിയിലൂടെ സിനിമ ലോകത്തേക്ക് എത്തി പിന്നീട് മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചതിനു ശേഷം സിനിമയില്‍ നിന്ന് മാറി നിന്നു.

പ്രിയ എന്ന നടിയുടെ അഭിനയ മികവ് എടുത്തു കാട്ടിയ ചിത്രങ്ങളായിരുന്നു ആറാം തമ്പുരാനും, സൈന്യവും കാഷ്മീരവും. പ്രിയ നടനും നിര്‍മ്മാതാവുമായ രഞ്ജിത്തിനെ വിവാഹം ചെയ്തതോടെ സിനിമ ഉപേക്ഷിച്ചു. ഇരുവരും പിന്നീട് വിവാഹമോചിതരായി. പ്രിയ രണ്ടു മക്കളുടെയും ഭാവി സുരക്ഷിതമാക്കാന്‍ ബിസിനസ്സിലേക്ക് തിരിഞ്ഞു. താരം ഇപ്പോള്‍ വീണ്ടും സിനിമയിലേക്കും സീരിയലുകളിലേക്കും തിരിച്ചു വന്നിരിക്കുകയാണ്. ഇനിയും ഉണ്ടാകുമോ ഒരു വിവാഹം എന്ന ചോദ്യത്തിന് പ്രിയ ഈയടുത്ത് മറുപടി നല്‍കി.

പ്രിയയുടെ വാക്കുകളിലേക്ക്, ‘മറ്റൊരു വിവാഹത്തെക്കുറിച്ചു ചിന്തിച്ചു കൂടെ എന്നു പലരും ചോദിക്കുന്നുണ്ട്. ഇനിയും വിവാഹം വേണമെന്നും വേണ്ട എന്നും ഞാന്‍ ഉത്തരം പറയാറില്ല. ഇന്നു സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ചു മാത്രമേ ഞാന്‍ ഓര്‍ക്കാറുള്ളു. ഇപ്പോഴിതാ രാത്രി പത്തുമണി കഴിഞ്ഞിരിക്കുന്നു. വീട്ടില്‍ എത്തണം. മക്കള്‍ക്കു ഭക്ഷണം കൊടുക്കണം. ഉറക്കണം. ഇതല്ലാതെ നാളെ എന്തു സംഭവിക്കും എന്നോ അടുത്ത മാസം എന്തൊക്കെ ചെയ്യണം എന്നോ ഞാന്‍ പ്ലാന്‍ ചെയ്തു വെക്കാറില്ല. പിന്നെ വിവാഹം ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ ആകാത്ത ഒന്നായി തോന്നുന്നില്ല. അതിലൂടെ മാത്രമേ ജീവിതം പൂര്‍ണ്ണമാകൂ എന്നു ചിന്തിക്കുന്നത് വിഡ്ഢിത്തമാണ്.

പുറത്തു നിന്നു വരുന്ന ഒരു ബന്ധത്തിനു ഒരു വ്യക്തിയുടെ ജീവിത ലക്ഷ്യം മുഴുമിപ്പിക്കാന്‍ കഴിയൂ എന്നു വിചാരിക്കുന്നത് തെറ്റാണ്. ഇന്നലെകളിലെ നിഴലിലും നാളെയുടെ ഫാന്റസിയിലും ഞാന്‍ അഭിരമിക്കുന്നില്ല.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top