Entertainment

‘രണ്ട് ആഴ്ച്ച ഞാന്‍ സമാധാനത്തിലാണ് ജീവിച്ചത്.’ ; ഇന്‍സ്റ്റഗ്രാമില്‍ പ്രിയ പി വാര്യര്‍ തിരികെ എത്തി

ഇന്‍സ്റ്റഗ്രാമിലേക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം നടി പ്രിയ പി വാര്യര്‍ തിരികെ എത്തി. താരം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തതിന് പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഇല്ലെന്നും കഴിഞ്ഞ രണ്ടാഴ്ച്ചകാലവും വളരെ അധികം സമാധാനത്തിലാണ് ജീവിച്ചതെന്നും പറഞ്ഞു.

പ്രിയ പ്രകാശ് വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയ മലയാളി താരമാണ്. പ്രിയ ആരാധകരെ ഞെട്ടിച്ചത് 7.2 മില്ല്യണ്‍ എന്ന റെക്കോര്‍ഡ് ഫോളോവേഴ്സുള്ള തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്താണ്. നടി ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയിലൂടെ എന്തുകൊണ്ടാണ് താന്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഇടവേള എടുത്തത് എന്ന് വ്യക്തമാക്കി ഇരിക്കുകയാണ്.

പ്രിയ പ്രകാശ് വാര്യരിന്റെ വാക്കുകളിലേക്ക്,

‘എന്തുകൊണ്ടാണ് ഒരു ഇടവേള എടുത്തതെന്ന് ഒരുപാട് പേര്‍ ചിന്തിക്കുന്നുണ്ടായിരിക്കും. ഇതില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കണമെന്ന് എനിക്ക് ഉണ്ടായിരുന്നു. അത്രയേ ഉണ്ടായിരുന്നുള്ളു. അത് അല്ലാതെ വലിയ കാര്യങ്ങള്‍ ഒന്നും തന്നെ ഇതിനു പിന്നില്‍ ഉണ്ടായിരുന്നില്ല. ഈ ലോക്ക്ഡൗണ്‍ കാലത്ത് എല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവം ആയിരിക്കുന്ന നേരത്ത് പ്രിയ എന്തിന് ഇങ്ങനെ ചെയ്തു എന്ന് പലരും ചോദിക്കുന്നുണ്ടായിരുന്നു. പക്ഷെ എന്റെ മനഃശാന്തിയും മാനസിക ആരോഗ്യവുമാണ് എനിക്ക് മുഖ്യം. ഞാന്‍ ചെയ്തതില്‍ ഒരു ലോജിക്കും ഇല്ലെന്ന് കരുതുന്നുണ്ടെങ്കിലും ശരി, ഈ കഴിഞ്ഞ രണ്ടാഴ്ച്ച കാലവും ഞാന്‍ വളരെ അധികം സമാധാനത്തിലാണ് ജീവിച്ചത്.

എനിക്ക് അറിയാം. ഞാന്‍ ഒരുപാട് നാള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഇടവേള എടുത്തിട്ടില്ല. കാരണം ഇത് എനിക്ക് ഒരു പ്രഫഷണല്‍ സ്പേസ് കൂടിയാണ്. പക്ഷെ ചെറിയ ഇടവേള ആയിരുന്നുവെങ്കില്‍ പോലും ഞാന്‍ അത് ഒരുപാട് ആസ്വദിച്ചു. സത്യത്തില്‍ മനസ്സാമാധാനത്തില്‍ ആയിരുന്നു. സോഷ്യല്‍ മീഡിയ എന്നെ ബാധിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. പക്ഷെ ഒരിടയ്ക്ക് വെച്ച് അത് എന്നെ ബാധിക്കാന്‍ തുടങ്ങി. ലൈക്കുകള്‍, ഫോളോവേഴ്സ്… എല്ലാം. ഞാന്‍ വല്ലാത്ത സമ്മര്‍ദ്ദത്തിന് അടിപ്പെട്ടതുപോലെ തോന്നി. ഇതില്‍ നിന്ന് ഇടവേള എടുക്കുന്നതാണ് ഏറ്റവും മികച്ച പരിഹാരമെന്ന് ഞാന്‍ മനസ്സിലാക്കി.

എന്റെ സ്വന്തം അക്കൗണ്ട് ഞാന്‍ ഡിആക്ടിവേറ്റ് ചെയ്തതിന് പല കഥകളും, ട്രോളുകളും, മീമുകളും പ്രചരിച്ചു. എന്തിന് ഇത് വലിയ കാര്യമാക്കുന്നു എന്ന് അറിയില്ല. ഭാവിയിലും ഇടവേള എടുക്കാന്‍ തോന്നിയാല്‍ ഞാന്‍ അത് ചെയ്യും. അത് എന്റെ സ്വാതന്ത്ര്യമാണ്. ട്രോളുകള്‍ കാരണമാണ് ഞാന്‍ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തത് എന്ന് പലരും പറഞ്ഞു. ട്രോളുകള്‍ എനിക്ക് പരിചിതമാണ്. പിന്നെ എന്തിന് അത് ഞാന്‍ നിര്‍ത്തണം? ആരോഗ്യകരമായ ട്രോളുകള്‍ എന്നും ഞാന്‍ സ്വീകരിച്ചിട്ടുണ്ട്. ചിലത് ഒക്കെ എന്നെ വിഷമിപ്പിച്ചിട്ടും ഉണ്ട്.

പതിനെട്ട് വയസ്സിലാണ് ഞാന്‍ സിനിമയില്‍ എത്തിയത്‌. ഇപ്പോള്‍ എനിക്ക് ഇരുപത് വയസ്സ്. ഒരാളുടെ പരിണാമം സംഭവിക്കുന്ന വയസ്സാണ് ഇത്. ഈ രണ്ട് വര്‍ഷത്തിന് ഉള്ളില്‍ എനിക്ക് നേരെ ഉണ്ടായ എല്ലാ ട്രോളുകളോടും നെഗറ്റിവിറ്റികളോടും എനിക്ക് നന്ദിയുണ്ട്. അത് എന്നെ പല രീതിയില്‍ സഹായിച്ചിട്ടുണ്ട്. എന്നെ മികച്ച വ്യക്തിയാക്കാനും ശക്തയാക്കാനും സഹായിച്ചു.

പക്ഷെ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ഞാന്‍ അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്തതെന്ന് പലരും പറഞ്ഞു കേട്ടു. ആളുകള്‍ സ്വന്തം ജീവനു വേണ്ടി പോരാടുന്ന സമയത്ത് ആര്‍ക്കാണ് പബ്ലിസിറ്റി വേണ്ടത്? ആ കമെന്റ് എന്നെ ഏറെ വേദനിപ്പിച്ചു. എല്ലാം പഴയപോലെ ആകാനാണ് ഓരോരുത്തരും പ്രാര്‍ത്ഥിക്കുന്നത്. മനുഷ്യരാണ് ഞങ്ങളും എന്ന് പരിഗണിക്കുക. കഴിഞ്ഞ മൂന്ന് മാസത്തില്‍ അധികമായി ഞാന്‍ എന്റെ വീടിന് അകത്താണ് കഴിച്ചു കൂട്ടിയത്. അതിന്റെ ഉത്കണ്ഠയും ആശങ്കയും ഒക്കെ എനിക്കും ഉണ്ട്.

മറ്റു പലരെയും പോലും എന്റെ ചിന്തകളുമായുള്ള ഏറ്റുമുട്ടലില്‍ ആയിരുന്നു. എന്തായിരിക്കും എന്റെ ഭാവി, എന്റെ കരിയര്‍ എന്നുള്ള ചിന്തകള്‍… എന്റെ വ്യക്തിപരമായ പ്രശ്നങ്ങള്‍… അതുകൊണ്ട് ഇത്തരം വേദനിപ്പിക്കുന്ന കമെന്റുകള്‍ പ്രയാസമാണ്. കരിയറിലെ എന്റെ തുടക്കമേ ആയിട്ടുള്ളു. പല നെഗറ്റിവിറ്റികളും എന്നെ തേടി എത്തി. പോസിറ്റീവ് വശങ്ങള്‍ ഞാന്‍ കാണാന്‍ ശ്രമിക്കുമ്പോഴും ചിലപ്പോഴൊക്കെ ഈ നെഗറ്റിവിറ്റി മുറിവേല്‍പ്പിക്കും. അതുകൊണ്ട് ഇനി ഒരിക്കല്‍ കമെന്റ് ചെയ്യുമ്പോള്‍ ദയവായി രണ്ടാമത് ഒന്ന് ചിന്തിക്കുക. ഇനിയും ചിലപ്പോള്‍ അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്യുമായിരിക്കും. ഇതുപോലെയുള്ള ഇടവേളകള്‍ ഇനിയും ജീവിതത്തില്‍ വേണ്ടി വന്നാല്‍ തീര്‍ച്ചയായും ചേയ്യുന്നതായിരിക്കും. അതുവരെ ഞാന്‍ നിങ്ങളോട് ഒപ്പം ഉണ്ടാകും.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top