Entertainment

‘എല്ലാം താത്കാലികം ആണ്. ഇപ്പോള്‍ ഈ പറയുന്നവര്‍ തന്നെ നാളെ എന്റെ നല്ല ഒരു സിനിമ വന്നാല്‍ മാറ്റി പറയും.’ – പ്രിയ പ്രകാശ് വാര്യര്‍

പ്രിയ പ്രകാശ് വാര്യര്‍ ഒരു കണ്ണിറുക്കല്‍ കൊണ്ട് ജീവിതം മാറി മറിഞ്ഞ നടിയാണ്. പ്രിയ ഒരു അഡാര്‍ ലവ്വിലൂടെ വെള്ളിത്തിരയിലെത്തി ഇപ്പോള്‍ ബോളിവുഡില്‍ അടക്കം അഭിനയിച്ചു തിളങ്ങി നില്‍ക്കുകയാണ്. നടിയുടെ പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നടിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം റെക്കോര്‍ഡ് സൃഷ്ടിച്ചതോടെയാണ് കൂടുതല്‍ ശ്രദ്ധേയമായി തുടങ്ങിയത്.

അതോടൊപ്പം ഇതേ സാമൂഹിക മാധ്യമങ്ങളില്‍ നടിയെ ചുറ്റിപ്പറ്റിക്കൊണ്ടുള്ള ട്രോളുകളും വൈറലാണ്. താരം ഇപ്പോള്‍ ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച ഒരു അഭിമുഖത്തില്‍ ഇതിനെക്കുറിച്ചൊക്കെ മനസ്സു തുറന്നിരിക്കുകയാണ്.
പ്രിയയുടെ വാക്കുകളിലേക്ക്, ‘കണ്ണിറുക്കലിനെയും പുരികം ചുളിക്കലിനെയും പരിഹസിച്ചു കൊണ്ടായിരുന്നു മിക്ക ട്രോളുകളും വന്നത്. എന്നാല്‍ ട്രോളുന്നവരെല്ലാം ഒരു നാള്‍ മാറ്റി പറയും. തുടക്കത്തില്‍ സത്യമായും നല്ല വിഷമം ഉണ്ടായിരുന്നു. ഇത്തരം ട്രോളുകളും മറ്റും മാനസികമായി തളര്‍ത്തിയിട്ടുണ്ട്.
ഞാന്‍ എന്തു ചെയ്തിട്ടാണ് എന്നെ ലക്ഷ്യം വെക്കുന്നത് എന്ന് അറിയാത്തതിന്റെ ഒരു പകപ്പായിരുന്നു. എന്നാല്‍ ഇത് എല്ലാം ഈ മേഖലയുടെ ഭാഗമാണെന്ന് എനിക്ക് മനസ്സിലായി.

എല്ലാം താത്ക്കാലികമാണ്‌. ഇപ്പോള്‍ ഇതൊക്കെ പറയുന്നവര്‍ തന്നെ നാളെ എന്റെ നല്ല ഒരു സിനിമ വന്നാല്‍ മാറ്റിപ്പറയും. അതുകൊണ്ട് ഈ നെഗറ്റീവുകള്‍ മാറ്റി നിര്‍ത്തി ഇതിന്റെ പോസിറ്റീവ് മാത്രമാണ് ഞാന്‍ കാണാന്‍ ശ്രമിക്കുന്നത്. എന്റെ നല്ല ഒരു സിനിമ ഇറങ്ങുമ്പോള്‍ അവര്‍ അത് മാറ്റി പറയും എന്ന വിശ്വാസത്തിലും പ്രതീക്ഷയിലും ആണ് ഞാന്‍. എല്ലാവരും നമ്മളെ ഇഷ്ടപ്പെട്ടാല്‍ പിന്നെ അതില്‍ ഒരു രസവും ഇല്ലല്ലോ… ചില കമെന്റുകള്‍ എല്ലാം വായിച്ച് ഞാന്‍ ചിരിച്ച് തള്ളും. ചിലത് ഞാന്‍ എന്റെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അതും പറഞ്ഞ് ചിരിക്കും. തിരിച്ച് പറഞ്ഞിട്ട് കാര്യമില്ലല്ലോ. രണ്ട് കൈയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദം ഉണ്ടാകൂ. ഞാന്‍ അത്തരം കമെന്റുകള്‍ക്ക് പ്രതികരിക്കാന്‍ പോകാറില്ല.

അതേസമയം, എന്റെ കുടുംബം നല്‍കുന്ന പിന്തുണ എടുത്തു പറയേണ്ടതാണ്. ഞാന്‍ എപ്പോഴെങ്കിലും തളര്‍ന്ന് പോയാലും അവര്‍ എനിക്ക് കരുത്തു പകരും. അവര്‍ സ്വയം തെളിയിക്കാന്‍ സമയമുണ്ടെന്നും പ്രവര്‍ത്തിയിലൂടെ മറുപടി നല്‍കണമെന്നും പറഞ്ഞു.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top