Entertainment

എനിക് നാണം വന്നു. എന്നാലും സാരമില്ല ഫോട്ടോ എടുത്തേക്കാം..!! പ്രിയ പി വാരിയരുടെ പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ..!!

ഈ വര്‍ഷം, ആരെയും പിന്തുടരരുത്. പോകരുതെന്ന് ആരോടും യാചിക്കരുത്. നിങ്ങളുടെ മൂല്യം തിരിച്ചറിയുക, പ്രിയ വാര്യർ

തോക്ക് ചൂണ്ടി കണ്ണിറുക്കി മലയാളിയുടെ മനസ്സിലേക്ക് പെട്ടന്ന് തന്നെ ഇടിച്ചു കയറിയ നടി ആണ് പ്രിയ വാര്യർ.
നിമിഷ നേരം കൊണ്ട് ലോകം മുഴുവൻ നിരവധി ആരാധകവൃന്ദത്തെ നേടാൻ കഴിഞ്ഞ ഭാഗ്യ താരമാണ് പ്രിയ പ്രകാശ് വാര്യർ.
ഒരു അഡാറ് ലവ് എന്ന സിനിമയിലെ കണ്ണിറുക്കി കാണിക്കുന്ന രംഗമായിരുന്നു പ്രിയയ്ക്ക് കോടികണക്കിന് ആരാധകരെ സമ്മാനിച്ചത്.പാട്ട് ഹിറ്റായതോടെ പ്രിയയെ തേടി ഇറങ്ങിയ ആരാധകർ പ്രിയയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഫോളോവേഴ്‌സിന്റെ വർദ്ധിച്ച എണ്ണം ആയി മാറി. ലോകത്തുള്ള പല പ്രമുഖരെയും മലർത്തി അടിച്ചു ഒരു റെക്കോർഡ് നേടാൻ പ്രിയയ്ക്ക് ഒരു പാട്ട് സീൻ കൊണ്ട് കഴിഞ്ഞു.
ഇപ്പോൾ ബോളിവുഡിലടക്കം തന്റെ അഭിനയ മികവ് തെളിയിക്കാൻ പ്രിയക്ക് കഴിഞ്ഞു.
ട്രോളന്മാരുടെ പ്രി8യപ്പെട്ട ആൾ കൂടെ ആണ് നടി.
നടിയെ കുറിച്ച് ഉള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇപ്പോൾ പ്രിയ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് തരംഗം ആയത് .
ആദ്യത്തെ ചിത്രത്തിന് പോസ് ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള നിമിഷമാണ്. നാണം വരുന്നു എന്നാണ് പ്രിയ കുറിച്ചത് . രണ്ടാമത്തെ ചിത്രത്തില്‍ പോസ് ചെയ്യുന്നതായും കാണാൻ കഴിയും. പുതിയ വര്‍ഷത്തില്‍ തനിക്ക് ഒരു പ്രതിജ്ഞ ഉണ്ടെന്നും അത്‌ എന്താണെന്നും പ്രിയ ആരോധകരോട് പങ്ക് വച്ചിരുന്നു . ഇത് എല്ലാവരും മനസില്‍ വയ്ക്കണമെന്നും പ്രിയ ആരാധകരെ ഓര്‍മിപ്പിക്കുന്നുണ്ട് .

പ്രിയയുടെ വാക്കുകൾ ഇങ്ങനെ :

“ഈ വര്‍ഷം, ആരെയും പിന്തുടരരുത്. പോകരുതെന്ന് ആരോടും യാചിക്കരുത്. നിങ്ങളുടെ മൂല്യം തിരിച്ചറിയുക. പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി സമയം മാറ്റിവയ്ക്കുക. മാറ്റാന്‍ കഴിയാത്തത് കാര്യങ്ങളെ അംഗീകരിക്കാന്‍ പഠിക്കുക. നിങ്ങളുടേതല്ലാത്തവ ഉപേക്ഷിക്കുക. സ്വയം സ്നേഹിക്കുക,”

ഇതാണ് പ്രിയയ്ക്ക് പുതുവർഷത്തിൽ തന്റെ ആരാധർക്ക് നൽകാൻ ഉള്ള സന്ദേശം . അനൂപ് മേനോനൊപ്പമുള്ള നാൽപതുകാരന്റെ ഇരുപതുകാരി എന്ന ചിത്രത്തിലാണ് പ്രിയ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
മലയാളത്തിൽ ഒന്ന് രണ്ട് സിനിമയിൽ മാത്രേ പ്രിയ അഭിനയിച്ചിട്ടുള്ളു.

Most Popular

To Top