Entertainment

പൃഥ്വിരാജ് കൊച്ചിയിലെത്തി. സ്വയം ഡ്രൈവ് ചെയ്ത് കോവിഡ് ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് ; ഫോട്ടോസ്

ജോര്‍ദാനില്‍ നിന്ന് തിരിച്ച് കൊച്ചിയില്‍ എത്തിയ പൃഥ്വിരാജ് ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറി. ക്വാറന്റീന്‍ കേന്ദ്രത്തില്‍ അദ്ദേഹം എത്തിയത് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വാഹനം ഡ്രൈവ് ചെയ്താണ്.

പൃഥ്വിയും ‘ആടുജീവിതം’ ക്രൂവും ഫോര്‍ട്ട് കൊച്ചിയില്‍ പണം നല്‍കി ഉപയോഗിക്കുന്ന ക്വാറന്റീന്‍ സെന്ററിലേക്കാണ് പോയിരിക്കുന്നത്. ഇനി 14 ദിവസം അവര്‍ അവിടെ നിരീക്ഷണത്തില്‍ ആയിരിക്കും.

ഡല്‍ഹി വിമാനത്താവളത്തില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ എത്തിയ ഇവര്‍ രാവിലെ 7 :15ന് അവിടെ നിന്ന് തിരിച്ച് 8 : 59ന് നെടുമ്പാശേരിയില്‍ എത്തി. ഇവരുടെ യാത്ര എയര്‍ ഇന്ത്യ ഫ്ലൈറ്റ് നമ്പര്‍ 1902ല്‍ ആയിരുന്നു.

വ്യാഴാഴ്ച്ചയാണ് ജോര്‍ദാനില്‍ നിന്നുള്ള പ്രവാസികളുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ജോര്‍ദ്ദാനിലെ ഇന്ത്യന്‍ എംബസ്സി ഇവയില്‍ പൃഥ്വിരാജും സംഘവും ഉള്‍പ്പെടുന്നതായും അവര്‍ നാട്ടിലേക്ക് തിരിച്ചതായും അറിയിച്ചിരുന്നു.

ആടുജീവിതം’ ക്രൂവിലെ 58 അംഗസംഘം അടക്കം 187 പേരാണ് വിമാനത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചത്.

പൃഥ്വിയും സംഘം രണ്ടു മാസത്തില്‍ ഏറെയായി ജോര്‍ദ്ദാനില്‍ ആയിരുന്നു. അവര്‍ വലിയ ക്യാന്‍വാസില്‍ ഉള്ള ‘ആടുജീവിതത്തി’ന്റെ ഷൂട്ടിങ്ങിനായി ജോര്‍ദ്ദാനില്‍ എത്തി അധികം വൈകാതെ തന്നെ കൊറോണ വ്യാപനം തടയാന്‍ മിക്ക രാജ്യങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. ചിത്രീകരണം അതോടെ സ്തംഭിച്ചു.

മാര്‍ച്ച് 16ന് പുനഃരാരംഭിച്ച ഷൂട്ട് ജോര്‍ദ്ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ടതോടെ വീണ്ടും നിന്നു. പിന്നീട് ഏപ്രില്‍ 24നാണ് ജോര്‍ദ്ദാനിലെ വാദിറാമില്‍ ഷൂട്ടിങ്ങ് പുനഃരാരംഭിച്ചത്.

വാദിറാമില്‍ ചിത്രീകരണം പൂര്‍ത്തീകരിച്ചിരിക്കുന്നത് മരുഭൂമിയില്‍ നിന്നുള്ള നിര്‍ണായക രംഗങ്ങളാണ്. ചിത്രത്തിന് വേണ്ടി ശരീരഭാരം കുറയ്ക്കാന്‍ മൂന്ന് മാസത്തേക്ക് മറ്റു ചിത്രങ്ങളെല്ലാം ഒഴിവാക്കിയിരുന്നു.

‘ആടുജീവിതത്തി’ന്റെ ചിത്രീകരണസംഘത്തില്‍ 58 ഇന്ത്യക്കാരും 30ഓളം ജോര്‍ദ്ദാന്‍ സ്വദേശികളുമാണ് ഉണ്ടായിരുന്നത്.

ഫോട്ടോസ്: MalayalaManorama

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top