Entertainment

ഇനി എന്നാണാവോ ഒരു കല്യാണ സദ്യ കഴിക്കാൻ പറ്റുക’ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് പ്രീത പ്രദീപ്

സീരിയലിലും സിനിമയിലും അഭിനയിച്ച താരമാണ് പ്രീത പ്രദീപ്. ‘ഉയരെ’ എന്ന സിനിമയില്‍ പാര്‍വതിയുടെ സഹോദരിയായി മികച്ച അഭിനയം താരം കാഴ്ചവച്ചിരുന്നു. സീരിയലുകളിലൂടെ അഭിനയരംഗത്തെത്തിയ പ്രീത പ്രദീപ് കഴിഞ്ഞ വര്‍ഷമാണ് അടുത്ത സുഹൃത്തായ വിവേകിനെ കല്യാണം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു പ്രീതയുടെത്.

ഇപ്പോഴിതാ താരം തന്റെ ഒരു കുട്ടിക്കാല ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ഒരു കല്യാണത്തിന് സദ്യ കഴിക്കുമ്പോള്‍ പപ്പടം പൊടിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

പ്രീതയുടെ ചിത്രത്തിന്റെ കീഴിലുള്ള അടിക്കുറിപ്പാണ് ശ്രദ്ധേയം. അടിക്കുറിപ്പ് ഇങ്ങനെയാണ്, ‘സദ്യ…. അന്നും ഇന്നും ഇനിയെന്നും ഒരു വികാരം തന്നെയാണ്.

ഇനി എന്നാണാവോ ഒരു കല്യാണസദ്യ കഴിക്കാന്‍ പറ്റുക(കൊറോണ കാരണം 50 മെമ്പേഴ്‌സിന്റെ ലിസ്റ്റില്‍ ഉള്‍പെടുത്തുന്നില്ലെന്നേ..) ഒരു സദ്യ പ്രേമിയുടെ രോദനം’ എന്നിങ്ങനെയായിരുന്നു താരത്തിന്റെ കുറിപ്പ്.

എന്തായാലും സോഷ്യല്‍ മീഡിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. ചേച്ചിയെ ഞങ്ങളുടെ വീട്ടിലെ കല്യാണത്തിന് വിളിക്കാം, ചേച്ചിയെ പോലെ ഞങ്ങളും സദ്യപ്രാന്തന്മാരാണ് എന്നിങ്ങനെയുള്ള രസകരമായ കമന്റുകള്‍ താരം പങ്കുവച്ച ചിത്രത്തിന് ലഭിച്ചു.

Most Popular

To Top