Entertainment

‘രവിവര്‍മ്മ ചിത്രങ്ങളിലെപോലെ അതിസുന്ദരി..’ – പ്രയാഗ മാര്‍ട്ടിനിന്റെ ഫോട്ടോഷൂട്ട് വൈറല്‍

നടി പ്രയാഗ മാർട്ടിൻ മോഹൻലാൽ നായകനായ ‘സാഗർ ഏലിയാസ് ജാക്കി’യിലൂടെ സിനിമ ലോകത്തേക്ക് വന്ന താരമാണ്. പിന്നെ ഒന്ന് രണ്ട് സിനിമകളിൽ അഭിനയിച്ചെങ്കിലും പ്രേക്ഷകർ കൂടുതൽ ശ്രദ്ധിച്ചത് ‘കട്ടപ്പനയിലെ ഹൃതിക് റോഷൻ’ എന്ന സിനിമയിൽ അഭിനയിച്ചപ്പോളാണ്. ആ സിനിമയാണ് പ്രയാഗയുടെ സിനിമാജീവിതത്തിൽ വഴിത്തിരിവായത്.

താരത്തെ അതിന് ശേഷം നിരവധി നായികാവേഷങ്ങൾ തേടിയെത്തി. താരം ഇന്റർവ്യൂകൾ ചെയ്ത. ട്രോളർമാര്‍ക്ക് പണി മേടിച്ചുകൂട്ടിയിട്ടുണ്ട്. എന്നാൽ ട്രോളുകളെ എല്ലാം അതിന്റെ സെൻസിൽ കാണുന്ന വ്യക്തി കൂടിയാണ്. താരം അഭിനയിച്ചതില്‍വെച്ച് ഏറ്റവും അവസാനം റിലീസായ ചിത്രം സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് നായകനായ ‘ഉൾട്ട’യാണ്.

താരം കൊറോണ വ്യാപനത്തെ തുടർന്ന് ഷൂട്ടിങ്ങുകൾ നിർത്തി ലോക്ക് ഡൗൺ ആയതോടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുകയാണ്. ചുവന്ന സാരിയിൽ തിളങ്ങിയ താരത്തെകുറിച്ച് ചിലർ രവിവർമ്മ ചിത്രങ്ങളിലെ പോലെ അതിസുന്ദരിയായി മാറിയെന്ന് അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങൾ എടുത്തിരിക്കുന്നത് രജിത് രതിയപ്പൻ എന്ന ഫോട്ടോഗ്രാഫറാണ്.

പ്രയാഗ ‘പോക്കിരി സൈമൺ’, ‘രാംലീല’, ‘ബ്രദർസ് ഡേ’ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്തു. താരം അവസാനമായി അഭിനയിച്ചത് ‘ഭൂമിയിലെ മനോഹരസ്വർഗ്ഗ രാജ്യം’ എന്ന ചിത്രത്തിലാണ്. ചിത്രം ഫെബ്രുവരിയിൽ തീയേറ്ററികളിൽ എത്തിയിരുന്നു. താരം അഭിനയത്തിന് പുറമേ ക്ലാസിക്കൽ ഡാൻസിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top