പ്രയാഗ മാര്ട്ടിന് മലയാളത്തിലെ മികച്ച താരം എന്നതില്‍ അപ്പുറം ഏറ്റവും കൂടുതല്‍ ട്രോളുകള്‍ നേരിട്ട താരം കൂടിയാണ്. പല ട്രോളന്മാരും പ്രയാഗയുടെ അഭിമുഖങ്ങളാണ് ട്രോളാന്‍ തിരഞ്ഞെടുക്കുന്നത്. ഇപ്പോള്‍ പ്രയാഗ ട്രോളന്മാരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.
പ്രയാഗ മാര്‍ട്ടിനിന്റെ വാക്കുകളിലേക്ക്, ‘ട്രോളുകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്. എന്നാല്‍ ചില ട്രോളുകള്‍ അശ്ലീലച്ചുവ ഉള്ളതാണ്. അത്തരം ട്രോളുകള്‍ ചെയ്യുന്നതുകൊണ്ട് എന്താണ് നിങ്ങള്‍ക്ക് കിട്ടുന്നത്? എന്റെ അഭിനയത്തെയോ എന്റെ കഥാപാത്രത്തെയോ എന്റെ സിനിമയെയോ ട്രോളുന്നതില്‍ എനിക്കും സന്തോഷമേ ഉള്ളു. എന്നാല്‍ എന്റെ ശരീരത്തിന്റെ മുഴുപ്പിനെയും ആകൃതിയെയും ട്രോളുന്നത് അംഗീകരിക്കാന്‍ ആകില്ല.
ട്രോളുകള്‍ക്ക് പുറമേ ചിലര്‍ അസഭ്യവും അശ്ലീലവും പറയാന്‍ മാത്രം എന്റെ ഫോട്ടോകളുടെ താഴെ വരാറുണ്ട്. അത്തരക്കാരോട് എന്താണ് പറയേണ്ടത്? അവരെപ്പോലെ തരം താഴാന്‍ എനിക്ക് പറ്റില്ലല്ലോ.. അവരുടെ നിലവാരത്തില്‍ സംസാരിച്ചാല്‍ പിന്നെ ഞാനും അവരും തമ്മില്‍ എന്താണ് വ്യത്യാസം?’
