Entertainment

മൂര്‍ഖന്‍ കുഞ്ഞിനെയും എടുത്ത് പ്രവീണയുടെ വീഡിയോ വൈറല്‍. വാവ സുരേഷിനെ വീട്ടില്‍ ഇരുത്തുമോ എന്ന് ആരാധകര്‍

പ്രവീണ മലയാള സിനിമ – സീരിയല്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ്. അവര്‍ നായികയായും സഹനടിയായും മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ്. തമിഴ് സീരിയലുകളിലും താരം സജീവമാണ്. ഇപ്പോള്‍ പ്രവീണയുടെ ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

നടി തന്റെ വീട്ടില്‍ എത്തിയ ‘കുഞ്ഞ് അതിഥിയെ’ വീഡിയോയില്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ്. വീഡിയോയില്‍ പ്രവീണയുടെ കൈയില്‍ ഒരു മൂര്‍ഖന്റെ കുഞ്ഞാണ്.

നിരവധി പേരാണ് പ്രവീണയുടെ ഈ വീഡിയോയ്ക്ക് താഴെ കമെന്റുകളുമായി എത്തിയിരിക്കുന്നത്. വന്ന കമെന്റുകളില്‍ ‘ഇനി വാവ സുരേഷ് വീട്ടില്‍ ഇരിക്കേണ്ടി വരുമോ?’, ‘മോളേ, സൂക്ഷിക്കണേ…’, ‘അഭിനയം നിര്‍ത്തി പാമ്പു പിടുത്തമായോ?’ എന്നിവയും ഉള്‍പ്പെടും.

‘ഇത്രയും ചെറിയ ഒരു പാമ്പിനെ ഞാന്‍ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത്.’ പ്രവീണ പറഞ്ഞു.

ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ നടി വീട്ടില്‍ തന്നെയാണ്. പ്രവീണ സിനിമകളിലും, സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന താരമാണ്. നിരവധി പുരസ്കാരങ്ങളും അവരെ തേടി എത്തിയിട്ടുണ്ട്. അഭിനയത്തിന് 1998ല്‍ ശ്യാമപ്രസാദ് ചിത്രം ‘അഗ്നിസാക്ഷി’യ്ക്കും 2008ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ‘ഒരു പെണ്ണും രണ്ട് ആണും’ എന്ന ചിത്രത്തിനും, ഡബ്ബിങ്ങിന് 2010ല്‍ ശ്യാമപ്രസാദിന്റെ തന്നെ ‘എലക്ട്ര’യ്ക്കും 2012ല്‍ പി ബാലചന്ദ്രന്റെ ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തിനും പ്രവീണയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ലഭിച്ചു. നാഷണല്‍ ബാങ്ക് ഓഫ് ദുബായ് ഓഫീസറായ പ്രമോദാണ് പ്രവീണയുടെ ഭര്‍ത്താവ്. ഗൗരി മകളും.

പ്രവീണ സിനിമ ലോകത്തിലേക്ക് പ്രവേശിക്കുന്നത് അനില്‍ കുമാറിന്റെയും, ബാബു നാരായണിന്റെയും മമ്മൂട്ടി ചിത്രം ‘കളിയൂഞ്ഞാലി’ലൂടെയാണ്. പ്രവീണ മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. പ്രവീണയുടെ അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം ‘ഹാപ്പി സര്‍ദാര്‍’ ആണ്. ഇനി റിലീസിന് ഒരുങ്ങുന്ന പ്രവീണയുടെ മലയാള ചിത്രം ‘സുമേഷ് & രമേഷ്’ ആണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top