Entertainment

അച്ഛന്റെ ഒപ്പം ആണ് സിനിമ കണ്ടത്..സീനുകൾ വന്നപ്പോൾ ഞാൻ തലകുനിച്ചിരുന്നു….പ്രമീള

മലയാള സിനിമയുടെ ഒരു കാലഘട്ടത്തിലെ വളരെ സജീവമായ ഒരു താരം ആയിരുന്നു പ്രമീള . തിരക്കിൽ മുങ്ങിയ കാലഘട്ടങ്ങൾ ആയിരുന്നു തരത്തിന്റേത് എന്ന് പറയാം. മികച്ച കഥാപാത്രങ്ങളിൽ കൂടെ താരം സജീവമായിരുന്നു. ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗം ആയിട്ടുണ്ട് താരം . രവികുമാറിന്റെയും വിൻസന്റിന്റെയും രാഘവന്റെയും ഒക്കെ സ്ഥിരം നായികായയി സജീവ സാന്നിധ്യം ആയിരുന്നു ഒരു കാലത്ത് താരം .

തമ്പുരാട്ടി എന്ന ചിത്രത്തിൽ ഹോട്ട് ലുക്കിൽ എത്തിയതോടെയാണ് താരം ജനശ്രെദ്ധ നേടി . ആ കഥാപാത്രം അല്പം ഗ്ലാമർസ്സ് ആയിരുന്നു. തമ്പുരാട്ടിയിലെ ആ ബോൾഡ് വേഷത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.

വാക്കുകൾ ഇങ്ങനെ:

തമ്പുരാട്ടി ഒരു ഗ്ലാമർ ചിത്രമാണ്. ആ സിനിമയുടെ പ്രിവ്യു കാണാൻ അച്ഛനും അമ്മയും സഹോദരങ്ങളും വന്നിരുന്നു. അച്ഛന്റെ അടുത്ത സീറ്റിലാണ് ഞാൻ ഇരുന്നത്.ഗ്ലാമർ സീൻ വന്നപ്പോൾ ഞാൻ കുനിഞ്ഞിരുന്നു.

അപ്പോൾ എനിക്ക് വിഷമം തോന്നി. തമ്പുരാട്ടിയുടെ ലൊക്കേഷനിൽ അച്ഛനും അമ്മയും വന്നില്ല. ഗ്ലാമർ ചിത്രമെന്ന് ഞാൻ പറഞ്ഞിരുന്നു. അരങ്ങേറ്റം സിനിമയുടെ ലൊക്കേഷനിലാണ് നടി ഉഷറാണിയെ പരിചയപ്പെടുന്നത്. വളരെ വേഗം ഉഷ എന്റെ നല്ല സുഹൃത്തായി.
ഉഷയുടെ ഭർത്താവ് എൻ. ശങ്കരൻനായരാണ് തമ്പുരാട്ടിയുടെ സംവിധായകൻ. അവർ കഥ പറഞ്ഞു. ആദ്യം ഞാൻ നിരസിച്ചു. പിന്നേ നിർബന്ധിച്ചു. അങ്ങനെയാണ് അഭിനയിക്കാൻ തീരുമാനിച്ചത്. കഥാപാത്രം നന്നാവാൻ കുറിച്ചു സെക്സിയായി അഭിനയിക്കണമെന്ന് ഉഷ അഭ്യർത്ഥിച്ചു. ഞാൻ അതും അനുസരിച്ചു.
നല്ല സിനിമയാണ് തമ്പുരാട്ടി. മികച്ച പ്രമേയം. ജീവിതം മുഴുവൻ കന്യകയായി ജീവിക്കുന്ന കഥാപാത്രം. സംഭവം, ഉത്പത്തി, താലപ്പൊലി, അംഗീകാരം, ഡ്രൈവർ മദ്യപിച്ചിരുന്നു, വെടിക്കെട്ട് തുടങ്ങിയ സിനിമകളിൽ നല്ല കഥാപാത്രങ്ങളായിരുന്നു.

എന്നാൽ പ്രേക്ഷകർ ആദ്യം ഓർക്കുന്നത് തമ്പുരാട്ടി എന്ന ചിത്രവും രാഗിണി തമ്പുരാട്ടി എന്ന കഥാപാത്രവുമാണ്. ഞാൻ അവർക്ക് തമ്പുരാട്ടി പ്രമീളയും. തമ്പുരാട്ടിയിൽ അഭിനയിച്ചതിൽ കുറ്റബോധമില്ല. എന്നാൽ ആ സിനിമയിൽ ചില ബിറ്റ് സീനുകൾ തിയേറ്ററുകാർ ഉൾപ്പെടുത്തിയതായി പിന്നീട് അറിഞ്ഞു.

ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആണ് പ്രമീള ഈ കാര്യം തുറന്ന് പറഞ്ഞത് .

Most Popular

To Top