Entertainment

മകനെ നഷ്ടപ്പെട്ടതോടെ രണ്ടാമതും വിവാഹിതനായി ; 45-ാം വയസ്സിലെ നടന്‍ പ്രകാശ് രാജിന്റെ പുനര്‍വിവാഹം

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും മുന്‍നിര നടന്മാരില്‍ ഒരാളാണ് പ്രകാശ് രാജ്. ബോളിവുഡില്‍ അടക്കം അഭിനയിച്ചിട്ടുള്ള താരം ഇന്ത്യയില്‍ അറിയപ്പെടുന്ന, ശ്രദ്ധേയനായ നടനാണ്.

നായകനായി മാത്രമല്ല, മികച്ച പ്രതിനായകനായും, ഹാസ്യ കഥാപാത്രങ്ങളിലുമൊക്കെ പ്രകാശ് രാജ് തിളങ്ങാറുണ്ട്.

സിനിമാ ജീവിതം മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള ഓരോ കാര്യങ്ങള്‍ വരെ പുറത്ത് ചര്‍ച്ചയാകാറുണ്ട്. അഞ്ച് വയസ്സുള്ള മകനെ നഷ്ടപ്പെട്ടതിന് ശേഷം 45-ാം വയസ്സില്‍ ആയിരുന്നു പ്രകാശ് രാജ് രണ്ടാമതും വിവാഹിതനായത്‌. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇപ്പോള്‍ പ്രകാശ് രാജ് 2004-ിലാണ് തന്റെ 5 വയസ്സുകാരനായ മകന്‍ വേര്‍പിരിയുന്നതെന്നും, അതിനു ശേഷം ജീവിതം മാറി മറിഞ്ഞ കഥയും വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രകാശ് രാജിന്റെ വാക്കുകളിലേക്ക്,

‘മകന് അന്ന് 5 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളു. കേവലം ഒരടി ഉയരമുള്ള മേശയില്‍ കയറി നിന്ന് പട്ടം പറത്തുന്നതിനിടെ താഴെ വീഴുകയായിരുന്നു. കുറച്ച് മാസങ്ങളോളം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി, പിന്നീട് അന്തരിക്കുകയായിരുന്നു. എന്താണ് കാരണമെന്ന് ആര്‍ക്കും മനസ്സിലായില്ല.

മറ്റ് എന്തിനെക്കാളും വേദനയായിരുന്നു അവന്റെ വേര്‍പാട്. ജീവീതത്തെ ഞാന്‍ നിസ്സാരമായി കണ്ടില്ല. ഇന്നും ജീവിക്കുകയാണ്.’

മകന്റെ വേര്‍പാടിന് ശേഷം പ്രകാശ് രാജും ഭാര്യ ലളിത കുമാരിയും തമ്മിലുള്ള സമവാക്യങ്ങള്‍ തെറ്റി. അവരുടെ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വരികയായിരുന്നു. അദ്ദേഹത്തിനൊപ്പം ജീവിക്കാന്‍ ലളിത ആഗ്രഹിച്ചിരുന്നുവെങ്കിലും, പിന്നീട് ഇരുവരും ഡിവോഴ്സിന് തയ്യാറെടുത്തു.

‘ഞാന്‍ എങ്ങനെയാണോ, അതുപോലെ ഒരു ജീവിതമാണ് എനിക്ക് ഉള്ളത്. അതുകൊണ്ട്, എനിക്ക് നുണ പറയാന്‍ ആഗ്രഹം ഇല്ലായിരുന്നു. അതിനാല്‍ എന്റെ പെണ്‍മക്കളെ ഇരുത്തി, എന്നെ വിട്ടു പോകാന്‍ ലതയ്ക്ക് ഇഷ്ടം അല്ലെങ്കിലും, ഡിവോഴ്സിന് തയ്യാറെടുത്തതിന്റെ കാരണങ്ങള്‍ അവരോട് വിശദീകരിച്ചു.

എന്റെ മക്കള്‍ രണ്ട് പേരും എനിക്ക് ഒപ്പവും, അവര്‍ക്ക് ഒപ്പവും നില്‍ക്കാറുണ്ട്. ഞാന്‍ അവളെ ഡിവോഴ്സ് ചെയ്തിട്ടും എന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് അവരുടെ വീട്ടില്‍ ആയിരുന്നു.’ പ്രകാശ് രാജ് പറഞ്ഞു.

2009-ിലായിരുന്നു പ്രകാശ് രാജും ഭാര്യയും വേര്‍പിരിഞ്ഞത്. വിവാഹമോചനം നേടിയതിന് ശേഷമാണ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പ്രതിനായക വേഷങ്ങള്‍ പ്രകാശ് രാജിനെ തേടി എത്തിയത്.

ഇതിനിടെ താരം മറ്റൊരു പ്രണയത്തിലായി. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു പൊനി വര്‍മ്മ എന്ന ചെറുപ്പക്കാരിയായ കൊറിയോഗ്രാഫറെ പ്രകാശ് രാജ് കണ്ടുമുട്ടിയത്. ഇരുവരും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ട്. അങ്ങനെ 45-ാം വയസ്സില്‍ അടുത്ത ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പ്രകാശ് രാജ് രണ്ടാമതും വിവാഹിതനായി.

‘ഞാന്‍ ലതയുമായി വേര്‍പിരിഞ്ഞ് ഡിവോഴ്സിന് അപേക്ഷ കൊടുത്തിരിക്കുന്ന സമയത്താണ് എന്റെ സിനിമകള്‍ക്ക് കൊറിയോഗ്രാഫി ചെയ്യുന്ന പൊനിയെ കണ്ടുമുട്ടിയത്. ഇതാണ് എനിക്ക് വേണ്ടതെന്ന് അമ്മയോടും മക്കളോടും പറഞ്ഞു.

എന്റെ മക്കള്‍ക്കൊപ്പം പൊന്നി സമയം ചിലവഴിക്കണം എന്ന് ആയിരുന്നു എന്റെ ആവശ്യം. കാരണം, അവളുടെ ആദ്യ വിവാഹമാണ് ഇത്. അങ്ങനെ ലതയും മക്കളുമായി അവള്‍ കണ്ടുമുട്ടി. ‘വിവാഹവുമായി മുന്നോട്ട് പോയിക്കോളൂ’ എന്ന് ആയിരുന്നു മക്കളുടെ അഭിപ്രായം.’ പ്രകാശ് രാജ് പറഞ്ഞു.

രണ്ടാം വിവാഹത്തോടെ പ്രകാശ് രാജും കുടുംബവും സന്തോഷത്തോടെ കഴിയുകയാണ്. ഇപ്പോള്‍ ഇരുവര്‍ക്കും വേദാന്ത് എന്ന ഒരു മകനുണ്ട്.

Most Popular

To Top