Entertainment

നടി പ്രഗതി മകനോടൊപ്പം വിജയ് ചിത്രത്തിലെ തകര്‍പ്പന്‍ പാട്ടിന് ചുവടു വെച്ചു. വീഡിയോ വൈറല്‍

സിനിമാതാരങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. ഷൂട്ടിങ്ങ് തിരക്കുകളില്‍ നിന്ന് ഒക്കെ വിടവാങ്ങി വീട്ടിലിരിക്കുമ്പോള്‍ അവര്‍ വിശ്രമവേളകളില്‍ ഉത്സാഹം പകരുന്ന കാര്യങ്ങളില്‍ മുഴുകുകയാണ്. താരങ്ങള്‍ ക്രിയാത്മകതയോടെ ചെയ്യുന്ന രസകരമായ കാര്യങ്ങളുടെ വീഡിയോകള്‍ ആരാധകരുമായി പങ്കുവെയ്ക്കുകയാണ്.

ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോ വൈറല്‍ ആവുകയാണ്. ഇത് പഴയകാല തമിഴ് നടി പ്രഗതിയുടെ തകര്‍പ്പന്‍ ഡാന്‍സ് വീഡിയോ ആണ്. ഇവര്‍ തൊണ്ണൂറുകളിലെ തമിഴ് – തെലുങ്ക് ചിത്രങ്ങളിലെ ഒരു സ്ഥിര സാന്നിധ്യമായിരുന്നു.
പ്രഗതി ഇപ്പോള്‍ ആരാധകരെ കൈയ്യിലെടുത്തിരിക്കുന്നത് വിജയ് നായകനായ മാസ്റ്റര്‍ എന്ന റിലീസ് കാത്തിരിക്കുന്ന ചിത്രത്തിലെ ഹിറ്റ് ഗാനം വാത്തി കമിങ്ന് ചുവടു വെച്ചുകൊണ്ടാണ്. നാല്‍പ്പത്തിനാലുകാരിയായ നടി മകനൊപ്പമാണ് വീഡിയോയില്‍ നൃത്തം ചെയ്യുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top