Uncategorized

മാമാങ്കം നായിക പാച്ചി തെഹ്‌ലാൻ വിവാഹിതയാവുന്നു

മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമ മാമാങ്കത്തിലെ നായിക പാച്ചി തെഹ്‌ലാൻ വിവാഹിതയാവുന്നു. പ്രണയ വിവാഹമാണ്.
ഓഗസ്റ്റ് ഏഴിനാണ് വിവാഹം നടക്കുക.

ഡൽഹിയിലെ ബിസിനെസുകാരനായ രോഹിത് സരോഹയാണ് നടിയുടെ കഴുത്തിൽ താലി ചാർത്തുന്നത്. കഴിഞ്ഞ എട്ടുവർഷമായി ഇരുവരും പ്രണയിത്തിലായിരുന്നു. വിവാഹ നിശ്ചയവും വിവാഹവും ഒരേദിവസമായിരിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും വിവാഹം നടത്തുക. 50 പേർക്ക് മാത്രമേ ക്ഷണമുള്ളൂ. വിവാഹത്തിനെത്തുന്നവർക്കു വിവാഹവേദിയിൽ തന്നെ മാസ്കും സാനിറ്റൈസറും ഉണ്ടാകും.

അതിഥികള്‍ കൂട്ടമായി എത്താതിരിക്കാൻ 30 മിനുട്ടിന്റെ ഇടവേളകളില്‍ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Most Popular

To Top