Viral

ദിവസവും കൊടുകാട്ടിലൂടെ പതിനഞ്ച് കിലോമീറ്റര്‍ താണ്ടി കത്തുമായി പോയിരുന്ന പോസ്റ്റുമാന്റെ കഥ; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഏത് മേഖലയില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ജോലികളോട് ആത്മാര്‍ത്ഥയുള്ള കുറച്ച് പേരെയെ കാണാന്‍ സാധിക്കൂ. കഠിന പ്രയാസങ്ങള്‍ക്കിടെയിലും തന്റെ ജോലി ഭംഗിയായി നിര്‍വ്വഹിച്ച് ജോലിയില്‍ നിന്ന് വിരമിച്ച ഒരു വ്യക്തിയെക്കുറിച്ചാണ് ഇനി പറയുന്നത്. ഇദ്ദേഹം ഒരു പോസ്റ്റുമാന്‍ ആയിരുന്നു. നീണ്ട മുപ്പത് വര്‍ഷത്തെ സേവനം വളരെ ഭംഗിയായി തന്നെ നിര്‍വ്വഹിച്ച ഇദ്ദേഹം ഉന്നത പദവികളിരിക്കുന്നവരുടെ അഭിനനന്ദനം ഏറ്റുവാങ്ങിയാണ് വിരമിച്ചത്.

തമിഴ്നാട് സ്വദേശിയായ പോസ്റ്റുമാന്‍ ഡി ശിവന്‍ കത്തുകള്‍ എത്തിക്കാന്‍ ദിവസവും നടന്നത് പതിനഞ്ച് കിലോമീറ്റര്‍ താണ്ടിയായിരുന്നു. കൊടുംകാട്ടിലൂടെയായിരുന്നു ഇദ്ദേഹം യാത്ര ചെയ്തത്. തുടര്‍ച്ചയായ 30 വര്‍ഷമാണ് ഈ സേവനം ഇദ്ദേഹം ഭംഗിയായി നിര്‍വഹിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഇദ്ദേഹം ജോലിയില്‍ നിന്ന് വിരമിച്ചത്.

തമിഴ്നാട്ടിലെ വനമേഖലയായ കൂണൂര്‍ ഭാഗത്താണ് 30 വര്‍ഷവും ശിവന്‍ സേവനം അനുഷ്ഠിച്ചത്. ആരും ഈ ഭാഗത്തെ ജോലി ഏറ്റെടുക്കില്ലായിരുന്നു. എന്നിട്ടും അദ്ദേഹം ആ ജോലി മടി കൂടാതെ ഏറ്റെടുത്തു. തിരികെ വീട്ടിലെത്താമെന്ന പ്രതീക്ഷയോടെ ആയിരുന്നില്ല ഇദ്ദേഹം ഓരോ ദിവസവും വീടു വിട്ടിറങ്ങിയത്.

കാട്ടാനയും പുലിയും കടുവയുമൊക്കെയുള്ള കാടുകളിലൂടെയുള്ള യാത്ര വളരെ ദുര്‍ഘടവും അപകടവും നിറഞ്ഞതായിരുന്നുവെന്ന് അറിഞ്ഞിട്ടും അദ്ദേഹം തന്റെ ജോലിക്ക് മുടക്കം വരുത്തിയില്ല. ശിവന്‍ കൈവശമുള്ള കത്തുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. കത്ത് ലഭിച്ചില്ലെന്ന പരാതി ഒരിക്കല്‍ പോലും ഉയര്‍ന്നിട്ടില്ല.

ഇദ്ദേഹത്തിന്റെ വിരമിക്കല്‍ ചടങ്ങിന് അഭിനന്ദനം അറിയിച്ച് സുപ്രിയ സാഹു ഐഎഎസ് ട്വീറ്റ് ചെയ്തിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനാ വിജയകുമാര്‍ മുത്തുകുമാരസാമി ഐഎഎസ് ഉള്‍പ്പെടെയുള്ളവര്‍ സുപ്രിയ സാഹുവിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു.

Most Popular

To Top