Entertainment

“ആകെ ഡാർക്ക് അടിച്ചിരിക്കുകയാ. ഒറ്റയ്ക്കിരിക്കാൻ തോന്നും, ഒന്നിനോടും ഒരു താൽപ്പര്യവുമില്ല.. പൂർണിമ ഇന്ദ്രജിത് പറഞ് തുടങ്ങുന്നു….!!

മലയാളത്തിന്റെ പ്രിയപ്പെട്ട നടിമാരിൽ ഒരാൾ ആണ് പൂർണിമ ഇന്ദ്രജിത്ത്. താരാകുടുംബത്തിൽ തന്നെ മരുമകൾ ആയി എത്തിയതോടെ താരം ഒന്നുകൂടെ സുപരിചിത ആണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അതുപോലെ തന്നെ ചാരിറ്റിപ്രവർത്തനങ്ങൾക്കും താരം മുന്നിൽ ഉണ്ട്. സ്വന്തം നിലപാടുകൾ തുറന്ന് പറയാൻ മടി കാണിക്കാറും ഇല്ല. അത്തരത്തിൽ താരത്തിന്റെ ഒരു തുറന്ന് വിഷാദ രോഗത്തെ കുറിച്ച് ഉള്ള പറച്ചിൽ ആണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത്.

താരത്തിന്റെ തുറന്ന് പറച്ചിൽ ഇങ്ങനെ…

“ആകെ ഡാർക്ക് അടിച്ചിരിക്കുകയാ. ഒറ്റയ്ക്കിരിക്കാൻ തോന്നും, ഒന്നിനോടും ഒരു താൽപ്പര്യവുമില്ല, എന്തിനോടും വെറുപ്പും വിദ്വേഷവും, ചെറിയ ഒരു ശബ്ദം പോലും കേൾക്കാൻ പറ്റില്ല. വേണ്ടാത്ത ചിന്തകൾ, കുറ്റബോധം, ദേഷ്യം, തളർച്ച, വെറുതെ കിടക്കാൻ തോന്നുന്നു, ഉറക്കമില്ല, വിശപ്പില്ല, ആകെ മടുത്തു, എന്തിനാ ഇങ്ങനെ ജീവിക്കുന്നത്?

ഈ ചിന്തകൾ നിങ്ങളുടെ മനസ്സിലൂടെ കടന്നു പോയിട്ടുണ്ടോ? ഇതിനെ വിളിക്കുന്ന പേരാണ് ഡിപ്രെഷൻ അഥവാ വിഷാദം. മക്കളെ വളർത്തുന്ന മാതാപിതാക്കൾ ഇതുവല്ലതും അറിയുന്നുണ്ടോ? മനസ്സിലാക്കുന്നുണ്ടോ?”

കേരളത്തിൽ വിഷാദ രോഗവും നിസാര കാര്യങ്ങൾക്ക് വേണ്ടി ഉള്ള ആത്മഹത്യാ പ്രവണതയും നിത്യ സംഭവം ആയ സാഹചര്യത്തിൽ നടി പൂർണ്ണിമ ഇന്ദ്രജിത്ത് സംസാരിക്കുന്ന അവബോധ വീഡിയോയാണിത്. വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് ഈ അവബോധ കാമ്പെയ്ൻ.

വിഡിയോയിൽ പറയുന്നത്….

“കുട്ടികൾക്ക് വളരാൻ സാഹചര്യമില്ലാത്ത 50 ശതമാനത്തിലേറെ വീടുകൾ കേരളത്തിലുണ്ടാകും. തുറന്ന് സംസാരിക്കാനും ഭാരമിറക്കാനും നല്ലൊരു കൂട്ടാണ് ഇവർക്ക് വേണ്ടത്.
ഇതിന് മാറ്റം വരുത്താനായി അവരിലെ കലാവാസന ഉണർത്തൽ, യാത്രകൾ, തമാശ, എക്സർസൈസ്, കായികവിനോദത്തോടുള്ള താൽപ്പര്യം എന്നിവ പരിപോഷിക്കാവുനന്താണ്. ന്യൂറോ കെമിക്കൽ മാറ്റങ്ങൾ വഴി ഉണ്ടാവുന്ന രോഗാവസ്ഥയായതിനാൽ വിഷാദരോഗത്തെ നിസാരവത്ക്കരിക്കരുത്.

Most Popular

To Top